ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂച്ച ഫെന്‍ റിര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍


.

മിഷിഗണ്‍: ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്‍ റിര്‍ പൂച്ചക്ക്.

മിഷിഗണ്‍ ഫര്‍മിംഗ്ടണ്‍ ഹില്‍സിലുള്ള വില്യം ജോണ്‍ പവേഴ്‌സാണ് ഇതിന്റെ ഉടമസ്ഥന്‍.

ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിയതിനുശേഷമാണ് 19 ഇഞ്ച് ഉയരമുള്ള ഫെന്‍ റിറിന് വേള്‍ഡ് ഗിന്നസ് ബുക്കില്‍ സ്ഥാനം നല്‍കിയത്.

രണ്ടു വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട പൂച്ചകളില്‍ നിന്നാണ് ഈ പൂച്ചയുടെ ജനനം.

ഇതിനുമുമ്പില്‍ ലോക റിക്കാര്‍ഡിന് ഉടമയായിരുന്നത് ഫെന്‍ റിന്റെ സഹോദരനായിരുന്നു. റെക്കോര്‍ഡ് ലഭിച്ച ശേഷം ഈ പൂച്ച കൊല്ലപ്പെട്ടിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം കൊല്ലപ്പെട്ട പൂച്ചയുടെ മാതാപിതാക്കളായ ഡ്രീം ആന്റ് മിസ്റ്റ് എന്നിവര്‍ക്ക് ഉണ്ടായതാണ് ഫെന്‍ റിര്‍. സാധാരണ ഈ ബീജസങ്കലനത്തില്‍ ഉണ്ടാകുന്ന പൂച്ചകള്‍ക്ക് 14 മുതല്‍ 17 ഇഞ്ച് വലിപ്പമേ ഉണ്ടാകാറുള്ളൂ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി വേള്‍ഡ് റെക്കോര്‍ഡിന് ഉടമയായ പൂച്ചക്ക് 19 ഇഞ്ച് എന്നത് ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. വീട്ടിലെ സ്വന്തം ഒരംഗത്തെപ്പോലെ വളര്‍ത്തുന്ന പൂച്ചക്ക് ഈ അംഗീകാരം ലഭിച്ചതില്‍ ഉടമസ്ഥന്‍ വില്യം ജോണ്‍ അതീവ സന്തുഷ്ടനാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Fenrir named tallest living domestic cat by Guinness World Records


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented