.
വാഷിംഗ്ടണ്‍ ഡി.സി: അടുത്ത ചില ആഴ്ചകളില്‍ അമേരിക്കയില്‍ കോവിഡ് 19 കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് അഡ്വൈസര്‍ ആന്റണി ഫൗച്ചി മുന്നറിയിപ്പ് നല്കി.
ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം രാജ്യവ്യാപകമായി കുറഞ്ഞുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഫൗച്ചിയുടെ ഈ മുന്നറിയിപ്പ്.
അടുത്ത ആഴ്ചകളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. മാര്‍ച്ച് 18 വെള്ളിയാഴ്ച ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഫൗച്ചി തന്റെ വിലയിരുത്തല്‍ പരസ്യമാക്കിയത്.
ശക്തമായതോ കുറഞ്ഞതോ മോഡറേറ്റായതോ ആയ വ്യാപനത്തില്‍ ഏതിനാണ് സാധ്യതയെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. കഴിഞ്ഞ രണ്ടു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമിക്രോണിനുശേഷം ബി.എ.2 വേരിയന്റിന്റെ വ്യാപനം ഉണ്ടാകാനാണ് കൂടുതല്‍ സാധ്യത. ഇപ്പോള്‍ തന്നെ ഇത്തരം കേസുകള്‍ പല സ്ഥലങ്ങളിലും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
രണ്ടു വര്‍ഷമായി അമേരിക്കയില്‍ കര്‍ശനമാക്കി നടപ്പാക്കിയിരുന്ന പാന്‍ഡമിക് പോളിസികള്‍ (മാസ്കും, സാമൂഹ്യ അകലവും) സെന്റേഴ്സ് ഫോര്‍ ഡീസിസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ നിര്‍ദ്ദേശാനുസരണം എടുത്തുമാറ്റിയിരുന്നു. ഇത് പുനര്‍ചിന്തനത്തിന് വിധേയമാക്കേണ്ടി വരുമോ എന്ന പറയാനാകില്ലെന്നും ഫൗച്ചി പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Fauci warns COVID-19 infection rates likely to increase
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..