ഫാമിലി കണക്ടിന് ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളില്‍ പുതിയ തുടക്കം


.

സിഡ്നി/ഡാര്‍വിന്‍: ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് മെഡിക്കല്‍ സെക്കന്റ് ഒപീനിയന്‍ വേഗതയിലും സൗജന്യമായും ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിക്ക് ന്യൂ സൗത്ത് വെയില്‍സ്, നോര്‍ത്തേന്‍ ടെറിട്ടറി സംസ്ഥാനങ്ങളില്‍ കൂടി തുടക്കമായി. സിഡ്നിയില്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ ഷാഡോ മന്ത്രി ജൂലിയ ഫിന്നും ഡാര്‍വിനില്‍ ഉപമുഖ്യമന്ത്രി നിക്കോള്‍ മാനിസനുമാണ് പദ്ധതി മലയാളികള്‍ക്ക് സമര്‍പ്പിച്ചത്. ആലുവ രാജഗിരി ഹോസ്പിറ്റലും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓസ്ട്രേലിയ ചാപ്റ്ററുമാണ് സംഘാടകര്‍. സിഡ്നിയിലെ ചടങ്ങുകളില്‍ ഇന്ത്യന്‍ കോണ്‍സ്ലേറ്റ് ജനറല്‍ മനീഷ് ഗുപ്ത, ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ നാഷണല്‍ പ്രസിഡന്റും മുന്‍ പ്രതിപക്ഷ നേതാവുമായ ജോഡി മക്കായ്, AIBC NSWസംസ്ഥാന പ്രസിഡന്റ് ഇര്‍ഫാന്‍ മാലിക്, ഫാമിലി കണക്ട് ന്യൂ സൗത്ത് വെയില്‍സ് കോര്‍ഡിനേറ്റര്‍ കിരണ്‍ ജെയിംസ് എന്നിവരും പങ്കെടുത്തു.

ഡാര്‍വിനിലെ ഉപമുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാമിലി കണക്ട് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ജിന്‍സണ്‍ ആന്റോ ചാള്‍സ് നേതൃത്വം നല്‍കി. മള്‍ട്ടി കള്‍ച്ചറല്‍ ഓസ്ട്രേലിയയുടെ നോര്‍ത്തേന്‍ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്റ് ഡോ.എഡ്വിന്‍ ജോസഫ് ക്യുന്‍സ്ലാന്‍ഡ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സജി പഴയാറ്റില്‍ തുടങ്ങിയവരും സംബന്ധിച്ചു.ഓസ്ട്രേലിയയുടെ പ്രധാന നഗരങ്ങളിലെല്ലാം ഫാമിലി കണക്ട് പദ്ധതിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ബ്രിസ്ബെയിനില്‍ പാര്‍ലമെന്റ് സ്പീക്കര്‍ കാര്‍ട്ടിസ് പിറ്റ് തുടങ്ങിവച്ച പദ്ധതിയില്‍ ഇതിനോടകം നാനൂറോളം ഓസ്ട്രേലിയന്‍ മലയാളികള്‍ ഉപയോഗപ്പടുത്തിയിട്ടുണ്ടന്നാണ് കണക്ക്. മെല്‍ബണിലും പെര്‍ത്തിലും മലയാളികള്‍ക്കായി മുന്‍പ് തന്നെ ഹെല്പ് ഡസ്‌ക് തുടങ്ങിയിരുന്നു. വിദഗ്ദ ഡോക്ടര്‍മാരുടെ അപ്പോയ്ന്റ്‌മെന്റ്കള്‍ക്കുള്ള കാല താമസം പൊതുവില്‍ അനുഭവപ്പെടുന്ന ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് ഈ പദ്ധതി വലിയ അനുഗ്രഹം ആയാണ് കണക്കാക്കുന്നത്

ഓസ്ട്രേലിയന്‍ പ്രവാസിയുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായും സമഗ്ര ആരോഗ്യപരിപാലനം പദ്ധതിയുടെ ഭാഗമായുണ്ട്.

ഫാമിലി കണക്ട് പദ്ധതിയില്‍ പങ്കാളിയാകുവാന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ ബിനോയ് തോമസ് 0401291829, മദനന്‍ ചെല്ലപ്പന്‍ 0430245919 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ആളുകള്‍ക്ക് നേരിട്ട് നാട്ടില്‍+918590965542 ബന്ധപ്പെടുവാനും സാധിക്കുന്നതാണ്.

Content Highlights: family connect, Australia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented