-
ന്യുയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ അറ്റ്‌ലാന്റായില്‍ കര്‍മേല്‍ മാര്‍ത്തോമ്മ സെന്ററില്‍ (6015 Old Stone Mountain Rd, Stone Mountain, GA 30087)വെച്ച് ഒക്ടോബര്‍ 29 മുതല്‍ 31 വരെയുള്ള (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭദ്രസനത്തിലെ ഏറ്റവും വലിയ കുടുംബ സംഗമം ആയ 33-ാമത് മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെടുന്നു.
നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിനെ കൂടാതെ ഈപ്പന്‍ വര്‍ഗീസ് (ഹ്യുസ്റ്റണ്‍), റവ.പ്രിന്‍സ് വര്‍ഗീസ് (പ്രിന്‍സ്ടണ്‍ തീയോളജിക്കല്‍ സെമിനാരി), ഡോ.അന്നാ തോമസ് (യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ച്), ഡോ.ജോര്‍ജ് എബ്രഹാം (ബോസ്റ്റണ്‍) എന്നിവരാണ് കോണ്‍ഫററന്‍സിന്റെ മുഖ്യ പ്രഭാഷകര്‍.
ക്രിസ്തുവില്‍ ജീവിക്കുക, വിശ്വാസത്തില്‍ ചലനാത്മകരാകുക എന്നതാണ് 33-ാമത് മാര്‍ത്തോമ്മ കുടുംബസംഗമത്തിന്റെ മുഖ്യ ചിന്താവിഷയം. ഒക്ടോബര്‍ 29 വെള്ളിയാഴ്ച്ച വൈകീട്ട് 6.30 ന് കോണ്‍ഫറന്‍സിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. ടക്കര്‍ സിറ്റി മേയര്‍ ഫ്രാങ്ക് ഒമന്‍ മുഖ്യാതിഥിയായിരിക്കും. കോണ്‍ഫറന്‍സില്‍ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.
ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം, ട്രഷറര്‍ ജോര്‍ജ് പി.ബാബു, റവ.സ്‌കറിയ വര്‍ഗീസ്, റവ.സിബു പള്ളിച്ചിറ, റവ.സജു സി.ശാമുവേല്‍, റവ.ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍, റവ.തോമസ് മാത്യു പി, ഡോ.മാത്യു ടി.തോമസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനര്‍ ഡോ.ജോഷി ജേക്കബിന്റെ നേതൃത്വത്തില്‍ റോയ് ഇല്ലിക്കുളത്ത് (സുവനീര്‍), മാത്യു അത്യാല്‍ (രജിസ്‌ട്രേഷന്‍), ബ്ലെസി ഫിലിപ്പ്, വിനോദ് മാമ്മന്‍ (ഫിനാന്‍സ്), ജേക്കബ് പി.മാത്യു, ലളിത് ജേക്കബ് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ഷൈനോ തോമസ്, മറിയാമ്മ മാത്യു (ഫുഡ്) എന്നിവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റി കോണ്‍ഫ്രറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
ഈയാഴ്ച്ച ആരംഭിക്കുന്ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചതായി ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം, കോണ്‍ഫറന്‍സ് കമ്മിറ്റി വൈസ് പ്രസിഡന്റ് റവ.സ്‌കറിയ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഡോ.ജോഷി ജേക്കബ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..