.
ഒക്ലഹോമ: ഒക്ലഹോമ സംസ്ഥാനത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.
1909 ഓഗസ്റ്റ് 26 ന് ജനിച്ച ഈതല്‍ ബോവന്‍സ് 112 വയസ്സില്‍ ഏപ്രില്‍ 19 ന് രാവിലെയാണ് മരിച്ചത്.
ബോവന്റെ ഭര്‍ത്താവ് ലോഗന് കൗണ്ടിയിലെ കൃഷിക്കാരനായിരുന്നു. ഇരുവരും വിവാഹിതരായത് അവരുടെ 65-ാം വയസ്സിലാണ്.
കോവിഡ്19 പാന്‍ഡമിക്കിനെ അതിജീവിച്ച ഇവര്‍ കഴിഞ്ഞ വര്‍ഷം 111-ാമത് ജന്മദിനം ഗംഭീരമായി ആഘോഷിച്ചിരുന്നു. നഴ്സിംഗ് ഹോമില്‍ കഴിഞ്ഞിരുന്ന ഇവരെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചിരുന്നില്ല. ജനലില്‍ കൂടി മാത്രമേ ഇവരെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇവര്‍ക്ക് 6 മക്കളും 50 പേരക്കുട്ടികളുമണ് ഉണ്ടായിരുന്നത്.
ഭര്‍ത്താവിനെക്കുറിച്ച് നല്ല ഓര്‍മ്മകളാണ് ഇവര്‍ പങ്കുവെച്ചിരുന്നത്. ഭര്‍ത്താവിനെ ശുശ്രൂഷിച്ച് ജീവിക്കുകയായിരുന്നുവെന്നും ജോലി ചെയ്യുന്നതിന് അദ്ദേഹം അനുവദിച്ചിരുന്നില്ലെന്നും സന്തോഷകരമായ കുടുംബജീവിതം നയിക്കുവാന്‍ കഴിഞ്ഞുവെന്നതാണ് തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്നും ഇവര്‍ പറഞ്ഞിരുന്നു. സണ്‍ഡേ സ്കൂളിലെ അധ്യാപികയായും ചര്‍ച്ചിലെ പിയാനോ പ്ലേ ചെയ്യുകയും ചെയ്തിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Ethel Bowens, Oklahoma's oldest woman, dies at 112 years old
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..