-
വാഷിങ്ടണ്‍: ചൈനയില്‍ നടക്കുന്ന 2022 വിന്റര്‍ ഒളിമ്പിക്‌സില്‍ 500 മീറ്റര്‍ സ്‌കേറ്റിംഗില്‍ ഏറ്റവും വേഗതയേറിയ താരമായി അമേരിക്കയില്‍ നിന്നുള്ള എറിന്‍ ജാക്‌സണ്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഫെബ്രുവരി 12 നായിരുന്നു സ്‌കേറ്റിംഗ് ഫൈനല്‍.
1994 നു ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ വനിത സ്‌കേറ്റിംഗില്‍ ഗോള്‍ഡ് മെഡലിനര്‍ഹയായത്. ഒരു കറുത്ത വര്‍ഗക്കാരി എന്ന പ്രത്യേകത കൂടി ഈ മെഡലിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. 37.04 സെക്കന്റ് കൊണ്ടാണ് 500 മീറ്റര്‍ സ്‌കേറ്റിംഗ് എറിന്‍ പൂര്‍ത്തീകരിച്ചത്.
29 വയസുള്ള എറിന്‍ ആദ്യം ഇന്‍ലൈന്‍ സ്‌കേറ്ററായിരുന്നുവെങ്കിലും 2017 ലാണ് ഐസ് സ്‌കേറ്റിംഗിലേക്ക് മാറിയത്. 2021 ല്‍ പോളണ്ടില്‍ നടന്ന വേള്‍ഡ് കപ്പ് മത്സരങ്ങളില്‍ 500 മീറ്റര്‍ സ്പീഡ് സ്‌കേറ്റിംഗില്‍ വിജയിച്ചിരുന്നു. ഫ്‌ളോറിഡയിലായിരുന്നു ഇവരുടെ ജനനം. 2008-2009 ജൂനിയര്‍ വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പില്‍ 500 മീറ്റര്‍ സ്‌കേറ്റിംഗിലും ഇവര്‍ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു. 2022 വിന്റര്‍ ഒളിംമ്പിക്‌സിന് നാലുമാസത്തെ പരിശീലനം മാത്രമാണ് ലഭിച്ചത്. റിനെ ഹില്‍ഡി ബ്രാന്റായിരുന്നു ഇവരുടെ പരിശീലകന്‍. എറിന്റെ ചരിത്രവിജയത്തില്‍ അഭിമാനിക്കുന്നുവെന്ന് കോച്ച് ഹില്‍ഡി പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..