-
ഫെര്ഗുസന് (മിസ്സൗറി): ഫെര്ഗുസന് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി വനിതാ ബ്ലാക്ക് മേയര്‍ എല്ലാ ജോണ്‍ (65) തിരഞ്ഞെടുക്കപ്പെട്ടു.
ജൂണ്‍ 2 ന് നടന്ന തിരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ത്ഥി ഹെതര്‍ റോബിനെറ്റിനെയാണ് എല്ല ജോണ്‍സ് പരാജയപ്പെടുത്തിയത്.
പോള്‍ ചെയ്ത വോട്ടുകള്‍ 54 ശതമാനം ജോണ്‍സ് നേടിയപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥിയ്ക്ക് 46 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
2014 ല്‍ നിരായുധനായ ടീനേജര്‍ മൈക്കിള്‍ ബ്രൗണിനെ വൈറ്റ് പോലീസ് ഓഫീസറായ ഡേരണ് വില്‍സണ്‍ വെടിവെച്ചു കൊന്നതിന്റെ പ്രതിഷേധം അലയടിച്ചുയരുന്നതിനിടയിലാണ് ഫെര്ഗുസന് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്ല ജോണ്‍ ആദ്യമായി വിജയിച്ചതെങ്കില്‍ 2020 മെയ് മാസം ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് എല്ല ജോണ്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒമ്പതുവര്‍ഷം തുടര്‍ച്ചയായി മേയറായിരുന്ന ജെയിംസ് നോലസ് മത്സരരംഗത്തുനിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ജോണ്‍സ് തിരഞ്ഞെടുക്കപ്പെട്ടത്.
ആഫ്രിക്കന്‍ മെത്തഡിസ്റ്റ് ചര്‍ച്ച് പാസ്റ്ററായ എല്ല ജോണ്‍സ് കെമിസ്റ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..