എലിസബത്ത് ഏബ്രഹാം മണലൂര്‍ മര്‍ഫി സിറ്റി പ്രൊടെം മേയര്‍


.

മര്‍ഫി(ഡാലസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എബിസബത്ത് എബ്രഹാം മണലൂരിനെ പ്രൊടെം മേയറായി സിറ്റി കൗണ്‍സിലില്‍ തിരഞ്ഞെടുത്തു. ജൂണ്‍ 7 ചൊവാഴ്ച ഐക്യകണ്‌ഠേനയാണ് ജിഷ തിരഞ്ഞെടുക്കപ്പെട്ടത്. മെയ് മാസം പ്ലേസ് ഒന്നില്‍ നിന്നും മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് (ജിഷ) പോള്‍ ചെയ്ത വോട്ടുകളില്‍ 74.18 ശതമാനം നേടി വിജയിച്ചിരുന്നു.

രണ്ടാം തവണയായിരുന്നു മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് മണലൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2019 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട സൗത്ത്ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ മലയാളിയായിരുന്നു ഇവര്‍.

സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.ബി.എ., ഫിനാന്‍സ് വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. മര്‍ഫി ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്മെന്റ് മെംബറായും, പ്ലാനിംഗ് ആന്റ് സോണിംഗ് ബോര്‍ഡ് മെംബറായും പ്രവര്‍ത്തിച്ചിരുന്നു. പ്ലാനോ ഗ്ലോബല്‍ ഐറ്റി കമ്പനിയില്‍ ഇരുപത്തിരണ്ടു വര്‍ഷമായി ജോലി ചെയ്തു വരുന്നു.

ഭര്‍ത്താവ് റെനി അബ്രഹാം, മക്കള്‍ ജെസിക്ക, ഹന്ന എന്നിവര്‍ ഉള്‍പ്പെട്ടതാണ് എലിസബത്തിന്റെ കുടുംബം. അമേരിക്കയില്‍ ആദ്യകാല കുടിയേറ്റക്കാരനായ എബ്രഹാം മണലൂര്‍ ഏല്യാമ്മ ദമ്പതികളുടെ മകളാണ്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Elizabeth Abraham, Dalas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented