എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡിന്നര്‍ ഒക്ടോബര്‍ 16 ന്


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ഫെല്ലോഷിപ്പ് ഡിന്നറും സംഗീത സായാഹ്നവും ഒക്ടോബര്‍ 16 ന് ഞായറാഴ്ച്ച വൈകീട്ട് 6 മണിക്ക് എല്‍മോണ്ടിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ സീറോ മലങ്കര കാത്തോലിക്കാ കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു. മലയാളി ക്രിസ്ത്യന്‍ സമൂഹത്തിലെ ആദ്യ കാല പ്രവാസികളും എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിലെ ആദ്യ കാല പ്രവര്‍ത്തകരും ഒന്നിച്ചു ചേരുന്ന ഒരു വേദിയാണ് ഈ ഫെലോഷിപ് ഡിന്നര്‍. സീറോ മലങ്കര കത്തോലിക്ക സഭയുടെ യു എസ് എ - കാനഡ രൂപതാധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയും എപ്പിസ്‌കോപ്പല്‍ സഭയുടെ ബിഷപ്പ് ഡോ.ജോണ്‍സി ഇട്ടി വിശിഷ്ടാതിഥിയുമായിരിക്കും. അംഗ ഇടവകകളിലെ വൈദീകരും അല്‍മായനേതാക്കളും ഈ സംഗമത്തില്‍ പങ്കെടുക്കുന്നു. ഈ പ്രോഗ്രാമില്‍ നിന്നും ലഭിക്കുന്നതിലെ പ്രധാനഭാഗം എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് ഷാലു ടി. മാത്യുവും സെക്രട്ടറി തോമസ് ജേക്കബും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:



ഷാലു ടി. മാത്യു - 5163993534
തോമസ് ജേക്കബ് - 6317477862

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: ecumenical fellowship dinner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented