'2021 എക്കോ ചാരിറ്റി അവാര്‍ഡ്' ജോണ്‍ മാത്യുവിന്


echo charity award
ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന 'എക്കോ' എന്ന സംഘടനയുടെ (ECHO - Enhance Community through Harmonious Outreach) 2021 ലെ എക്കോ ചാരിറ്റി അവാര്‍ഡിന് ന്യൂ ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന ജോണ്‍ മാത്യു (ജോ) അര്‍ഹനായി. ജെറിക്കോയിലുള്ള കൊട്ടിലിയന്‍ ഹോട്ടലില്‍ വച്ച് ഡിസംബര്‍ 4 ശനിയാഴ്ച വൈകീട്ട് 6 മുതല്‍ നടത്തപ്പെടുന്ന എക്കോ വാര്‍ഷിക ആഘോഷത്തില്‍ ഈ അവാര്‍ഡ് ജോണിന് സമ്മാനിക്കുന്നതാണ്.

ലോങ്ങ് ഐലന്‍ഡ് എന്‍.വൈ.യു. ലോങ്കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യു സ്വന്തം വരുമാനത്തില്‍ നിന്നും തുക ചെലവഴിച്ച് ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങളാണ് വര്‍ഷങ്ങളായി കേരളത്തില്‍ ചെയ്തു വരുന്നത്.

പത്തനംതിട്ട ജില്ലയില്‍ അയിരൂരിലുള്ള ഒരു വ്യക്തിക്കും, കിടങ്ങന്നൂരിലുള്ള രണ്ടു വ്യക്തികള്‍ക്കും ഭവന നിര്‍മാണ സഹായമായി ഒന്‍പതു ലക്ഷത്തോളം രൂപ ജോ നല്‍കി. നാട്ടില്‍ അപ്പ്ഹോള്‍സറി വര്‍ക്ക് നടത്തുന്ന ഒരു വ്യക്തിയ്ക്ക് അപകടം സംഭവിച്ചപ്പോള്‍ കാലിനു സര്‍ജ്ജറി നടത്തുന്നതിനും മറ്റൊരാള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തുന്നതിനും നിര്‍ധനയായ ഒരു പെണ്‍കുട്ടിക്ക് ആയുര്‍വേദ മെഡിസിന് അഡ്മിഷന്‍ ലഭിച്ചപ്പോള്‍ വിദ്യാഭ്യാസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും മറ്റൊരു വ്യക്തിക്ക് ജീവിത മാര്‍ഗത്തിനായി ഒരു തട്ടു കട നിര്‍മിച്ചു നല്‍കുന്നതിനും ഇതിനോടകം ദൈവാനുഗ്രഹത്താല്‍ സാധിച്ചു. മകന്റെ വിവാഹത്തോടനുബന്ധിച്ചു 12 നിര്‍ധനരായ പെണ്കുട്ടികള്‍ക്ക് വിവാഹ സഹായം നല്‍കുന്നതിനും സാധിച്ചു. 2018 ലെ പ്രളയക്കെടുതി സമയത്തു പത്തനംതിട്ട ജില്ലയിലെ വിവിധ പുനരധിവാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും മറ്റു സഹായങ്ങള്‍ എത്തിക്കുന്നതിനും ആ സമയങ്ങളില്‍ സാധിച്ചു. കോവിഡ് കാലത്തു ഓണ്‍ലൈന്‍ ക്ലാസ്സില്‍ പഠിക്കുന്നതിനു നിര്ധനയായ ഒരു വിദ്യാര്‍ഥിനിക്ക് ലാപ്‌ടോപ്പ് വാങ്ങി നല്‍കിയതും ധാരാളം സഹായങ്ങള്‍ നല്കിയതില്‍ ചിലതു മാത്രമാണ്. ദൈവം തനിക്കു തരുന്ന നന്മകള്‍ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക്കൂടി പങ്കു വെയ്ക്കണം എന്ന താല്പര്യമാണ് തന്നെ ഈ പ്രവര്‍ത്തനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത് എന്ന് ജോ ഓര്‍മ്മിച്ചു. പത്തനംതിട്ട അയിരൂര്‍ സ്വദേശിയായ ജോണ്‍ മാത്യു ഭാര്യ ഷീലയോടൊപ്പം രണ്ടു പതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്കില്‍ താമസമാണ്. രണ്ടു ആണ്‍മക്കള്‍ വിവാഹിതരാണ്.

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented