കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ 


.

മിഡ്‌ലാന്‍ഡ്‌സിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നും കെറ്ററിങ്ങിലെ മലയാളികളുടെ കൂട്ടായ്മയുമായ കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ നാളെ ശനിയാഴ്ച കെറ്ററിംഗ് ബക്കളു അക്കാഡമി സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് ഹാളില്‍ വെച്ചു നടക്കുന്നു. അസോസിയേഷന്‍ പ്രസിഡന്റ് സിബു ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മുഖ്യാതിഥിയാകും. സെക്രട്ടറി സൈബു തോമസ് പരിപാടിക്ക് സ്വാഗതമാശംസിക്കും. ട്രഷറര്‍ പ്രബീഷ് വാസുദേവന്‍ നന്ദി പ്രകാശിപ്പിക്കും.

ഈസ്റ്റര്‍ വിഷു ആഘോഷങ്ങളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. തുടര്‍ന്ന് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്നതാണ്. കെഎംഡബ്ല്യുഎയുടെ പ്രസിഡന്റ് സിബു ജോസഫ്, സെക്രട്ടറി സൈബു തോമസ്, ട്രഷറര്‍ പ്രബീഷ് വാസുദേവന്‍ എന്നിവര്‍ നയിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ കെറ്ററിങ്ങിലെ 250 ഓളം കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്നു.

കോവിഡ്19 മൂലം രണ്ടു വര്‍ഷമായി ഒത്തുകൂടാന്‍ അവസരം ലഭിക്കാതിരുന്നതിനാല്‍ ഈ പ്രോഗ്രാമിനായി കേറ്ററിങ്ങിലെ മലയാളികള്‍ എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പരിപാടിയിലക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-Kettering Bucclench Academy, Weekley Glebe Road, Kettering, NN16 9N-S.

വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്

Content Highlights: Easter, Vishu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented