
.
ഫ്‌ളോറിഡ: റോഡിനു കുറുകെ കിടന്നിരുന്ന പതിനൊന്നടി വലിപ്പമുള്ള മുതലയില്‍ തട്ടി തെന്നിമാറിയ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
മാര്‍ച്ച് 24 ന് രാവിലെ താമ്പയില്‍ നിന്നും 20 മൈല്‍ സൗത്ത് ഈസ്റ്റിലുള്ള ലിത്തിയായിലാണ് സംഭവം.
59 വയസുള്ള ജോണ്‍ ഹോപ്കിന്‍സാണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. വെളിച്ചക്കുറവു മൂലം റോഡിന് കുറുകെ കിടന്നിരുന്ന മുതലയെ കാണാന്‍ കഴിയാത്തതായിരിക്കാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
റോഡില്‍ നിന്നും തെന്നിപ്പോയ കാര്‍ വശത്തെ റോഡിലുള്ള കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
രാവിലെ അതുവഴിപോയ മറ്റൊരു യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ട കാര്‍ കണ്ടത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഡ്രൈവറെ കാറിനുള്ളില്‍ മരിച്ചനിലയിലും അല്പം മാറി മുതല ചത്തുകിടക്കുന്നതും കണ്ടെത്തി.
ഇത്തരത്തിലുള്ള അപകടം ആദ്യമായാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹൈവേ പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിച്ചുവരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..