-
ന്യൂയോര്‍ക്ക്: നടന വിസ്മയവും ഇന്ത്യയിലെയും അമേരിക്കയിലെയും സാമുഹിക സാംസ്‌കാരിക രംഗങ്ങളില്‍ ജ്വലിച്ചു നില്‍കൂന്ന ഡോ.സുനന്ദ നായര്‍ക്ക് ഗ്ലോബല്‍ മന്നം അവാര്‍ഡ് നല്‍കി എന്‍.എസ്. എസ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കുന്നു. 2020 ജൂലൈ 3 മുതല്‍ 5 വരെ ന്യൂയോര്‍ക്കില്‍ വെച്ച് നടത്തുന്ന ഗ്ലോബല്‍ നായര്‍ സംഗമം കണ്‍വെന്‍ഷനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ അറിയിച്ചു.
ബോംബയില്‍ ജനിച്ചു വളര്‍ന്നു അമേരിക്കയില്‍ താമസിക്കുന്ന സുനന്ദ ആറാം വയസില്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങി. പല പ്രമുഖരായ ഗുരുക്കളില്‍ നിന്നും വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ നൃത്തം അവതരിപ്പിച്ചു. ഇന്ന് വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നര്‍ത്തകി. മോഹിനായാട്ടത്തിനും ഭാരതനാട്യത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതം കഥകളിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും ആദ്യമായി ഡാന്‍സില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി എന്ന ബഹുമതിയും ഡോ.സുനന്ദ നായര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അതിനു ശേഷം നൃത്തത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1980 ല്‍ ബോബെയില്‍ ശ്രുതിലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാസ് എന്ന സ്ഥാപനം തുടങ്ങി. ഇപ്പോള്‍ അമേരിക്കയില്‍ ഹ്യൂസ്റ്റണില്‍ താമസിക്കുന്നു.
മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ നായര്‍ മഹാസമ്മേളനത്തിനോട് അനുബന്ധിച്ചു ഡോ. സുനന്ദ നായര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ഇത് അര്‍ഹതക്കുള്ള അംഗീകാരം ആണെന്ന് നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ അപ്പുകുട്ടന്‍ പിള്ള, ജയപ്രകാശ് നായര്‍, പ്രദീപ് പിള്ള, ബീനാ കാലത്ത് നായര്‍, മനോജ് പിള്ള, വിമല്‍ നായര്‍, കിരണ്‍ പിള്ള, സന്തോഷ് നായര്‍, പ്രസാദ് പിള്ള, ഡോ.ശ്രീകുമാരി നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ജയന്‍ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്യുത് നായര്‍, നാരായണ്‍ നായര്‍, ജയകുമാര്‍ പിള്ള, കണ്‍വെന്‍ഷന്‍ കോ ചെയര്‍ പ്രദീപ് മേനോന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വാനംപാടി കെ.എസ്സ്. ചിത്ര വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ഈ കണ്‍വെന്‍ഷനില്‍ മല്ലിക സുകുമാരന്‍, നവ്യ നായര്‍, പ്രിയങ്ക നായര്‍, അശ്വതി നായര്‍, ബിജു സോപാനം, വി.കെ.പ്രകാശ്, കാവാലം ശ്രീകുമാര്‍, മുകുന്ദന്‍ തുടങ്ങി സിനിമ രംഗത്തെ പ്രഗത്ഭര്‍ ഇതിനോടകം തന്നെ കണ്‍വെന്‍ഷന് ആശംസ അറിയിച്ചു വരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഡോ.സുനന്ദ നായര്‍ക്ക് അവാര്‍ഡ് നല്‍കി ആധരിക്കുന്നതില്‍ എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് അതിയായ സന്തോഷം ഉണ്ടെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ സെക്രട്ടറി സുരേഷ് നായര്‍, ട്രഷര്‍ ഹരിലാല്‍, വൈസ് പ്രസിഡന്റ് സിനു നായര്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ കുന്നംകാലത്തു, ജോയിന്റ് ട്രഷര്‍ സുരേഷ് നായര്‍, കണ്‍വെന്‍ഷന്‍ ചെയര്‍ ശബരി നായര്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് : ശ്രീകുമാര്‍ ഉണ്ണിത്താന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..