-
ന്യൂയോര്‍ക്ക്: സേവനത്തിന്റെ പാതയില്‍ മികവുതെളിയിച്ച ഡോ.ആനി പോളിനു ഹാന സെപ്റ്റംബര്‍ 24 ന് സഫേണിലെ ക്രൗണ്‍ പ്ലാസയില്‍ നടന്ന ഗാലയില്‍ വച്ചു 'അഡ്വക്കറ്റ് നഴ്സ് അവാര്‍ഡ്' നല്കി ആദരിച്ചു. ഹെയ്തി സമൂഹത്തോട് ഡോ.ആനിപോളിനുള്ള സ്നേഹവും സേവനവും മറക്കാനാകില്ലെന്നു ഹാനപ്രസിഡന്റ് ക്രിസ്റ്റല്‍ അഗസ്റ്റിന് പ്രത്യേകം എടുത്തുപറഞ്ഞു.
കോവിഡ് സമയത്തു ചിയര്‍ ടീം സമൂഹത്തില്‍ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും അസുഖങ്ങളെ പ്രത്യേകിച്ചു കോവിഡിനെ എങ്ങനെ തരണം ചെയ്യാം എന്നുമുള്ള വിവിരങ്ങള്‍ നല്‍കാനായി വിവിധ സ്പെഷ്യാലിറ്റിയിലുള്ള പല ഭാഷകള്‍ സംസാരിക്കുന്ന മെഡിക്കല്‍ വിദഗ്ധരുടെയും, ഹേഷ്യന്‍ നഴ്സ് പ്രാക്റ്റീഷണേഴ്സ് അടക്കമുള്ളവരെയും ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ ടീം രൂപീകരിച്ചു. ഹേഷ്യന്‍ റേഡിയോ ഷോയായ പാനിക് റേഡിയോ ഷോ വിവിധങ്ങളായ വിഷയങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടത്തുന്നതിനു നേതൃത്വം നല്‍കുകയും ചെയ്തു. ഈ വര്‍ഷം ഓഗസ്റ്റ് 4 നു ഹെയ്തിയില്‍ നടന്ന ഭൂമികുലുക്കം വളരെയേറെ നാശനഷ്ടം നടത്തി. അവരെ സഹായിക്കാനായി അവര്‍ക്കു ആവശ്യമുള്ള സാധനങ്ങള്‍ സമാഹരിച്ചു കൊടുക്കുകയുണ്ടായി.
നഴ്സ് പ്രാക്റ്റീഷണര്‍ സംഘടനയുടെ സാരഥികളിലൊരാള്‍ കൂടിയായ ഡോ.ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ഭര്‍ത്താവ് പോള്‍ മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം.
വാര്‍ത്തയും ഫോട്ടോയും : സെബാസ്റ്റ്യന്‍ ആന്റണി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..