ഡി.എം.എ. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു


.

പഠനമികവിനോടൊപ്പം തന്നെ പഠിതാക്കളുടെ സാമൂഹ്യ ഇടപെടലുകളും കൂടി പരിഗണിക്കപ്പെടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ സ്‌കോളര്‍ഷിപ്പും അനുമോദന ഫലകങ്ങളും ഓണാഘോഷ വേദിയില്‍ വിതരണം ചെയ്തു.

ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി കലാലയത്തിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഉയര്‍ന്ന അക്കാദമിക് നിലവാരവും സാമൂഹ്യ പ്രതിബദ്ധതയും ഒരേപോലെ പുലര്‍ത്തുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരം ഡോളറിന്റെ ക്യാഷ് പ്രൈസും അനുമോദന ഫലകവും ലഭിക്കുന്ന ഒന്നാം സ്ഥാനത്തിന് ഇക്കൊല്ലം അര്‍ഹയായതു കുമാരി അര്‍ച്ചന ചന്ദ്രനാണ്.

രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കുള്ള സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും നേടിയത് യഥാക്രമം ക്രിസ്ത്യന്‍ തോമസ്, കെവിന്‍ മാത്യൂസ് എന്നീ മിടുക്കരായിരുന്നു.

ബെര്‍മിങ്ഹാമിലെ സീഹോംസ് ഹൈസ്‌കൂല്‍ ഡി. എം. എ. ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും, ജോബ് കുര്യനും പാടിയും ആടിയും സംഗീത സാന്ദ്രമാക്കിയ ആഘോഷ രാവില്‍ പ്രസിഡന്റ് ഓസ്‌ബോണ്‍ ഡേവിഡ്, സെക്രട്ടറി ദിനേശ് ലക്ഷ്മണന്‍. ട്രഷറര്‍ ഡയസ് തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ റീമാക്‌സ് റീയല്‍ട്ടര്‍ കോശി ജോര്‍ജ്, പോള്‍ ഫാമിലി ഫൗണ്ടേഷനുവേണ്ടി പോള്‍ കുര്യാക്കോസ്, ശാലു ഡേവിഡ് എന്നിവര്‍ സ്‌കോളര്ഷിപ്പുകളും ഫലകങ്ങളും സമ്മാനിച്ചു.

പരീക്ഷ വിജയങ്ങളോടൊപ്പം സാമൂഹ്യ സേവനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിട്ടുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത് ജിജി പോള്‍ ചെയര്‍മാനും ഡോ: ശാലിനി ജയപ്രകാശ്, മാത്യു ചെരുവില്‍, പ്രസന്ന മോഹന്‍, മധു നായര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ്.



Content Highlights: dma education scholarship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented