-
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, പ്രമുഖ വചനപ്രഘോഷകരായ ബ്രദര്‍ പ്രിന്‍സ് വിതയത്തിലും, ഫാ.ജോണ്‍ പാലത്തിങ്കലും നയിച്ച ധ്യാനം ഫലദായകമായി. ഫെബ്രുവരി 21 ന് രാവിലെ 9 മണി മുതല്‍ തുടങ്ങിയ ധ്യാനം ഞായറാഴ്ച് 5 മണിക്ക് സമാപിച്ചു. വികാരി ഫാ.എബ്രാഹം മുത്തോലത്തിന്റെയും, വുമണ്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ഷിബാ മുത്തോലത്തിന്റെയും നേത്യത്വത്തിലായിരുന്നു ധ്യാനം സംഘടിപ്പിച്ചത്.
ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 'സുവിശേഷപ്രവര്‍ത്തകര്‍' ഒരുമിച്ച് വചനശുശ്രുഷകള്‍ പങ്കുവെച്ചു. കുര്‍ബാന, നിത്യാരാധന, വചനപ്രഘോഷണം, കുമ്ബസാരം, കൗണ്‍സലിങ്, സ്നേഹ വിരുന്ന് എന്നിവയാല്‍ ഏറെ അനുഗ്രഹീതമായിരുന്നു മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരുന്ന ഈ ധ്യാനം. കൈക്കാരന്മാരായ എബ്രഹാം അരിച്ചിറയില്‍, സാബു മുത്തോലം, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട് എന്നിവര്‍ ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തു.
വാര്‍ത്ത അയച്ചത് : ബിനോയി സ്റ്റീഫന്‍ കിഴക്കനടി
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..