ഡിവൈൻ മ്യൂസിക്ക് സിൽവർ ജൂബിലി പോസ്റ്റർ
ന്യൂയോര്‍ക്ക്: കാല്‍നൂറ്റാണ്ടായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ മ്യൂസിക്ക് സെപ്റ്റംബര്‍ 19 ന് ന്യൂയോര്‍ക്ക് സമയം രാവിലെ 10.30 ന് ഓണ്‍ലൈന്‍ മീഡിയ ആയ സൂമിലൂടെ നടത്തപ്പെടുന്ന സില്‍വര്‍ ജൂബിലി ആഘോഷം ചലച്ചിത്ര പിന്നണി ഗായകനും, പ്രമുഖ ക്രൈസ്തവ ഭക്തിഗായകനും ആയ കെ.ജി മാര്‍ക്കോസ് ഉദ്ഘാടനം ചെയ്യുന്നു.
ചടങ്ങില്‍ മുന്‍ ജേര്‍ണലിസ്റ്റും, മാര്‍ത്തോമ്മ സഭയുടെ കോഴിക്കോട് സിറ്റി ഇടവക വികാരിയും അനുഗ്രഹീത ഗായകനും ആയ റവ.സജു ബി.ജോണ്‍ അധ്യക്ഷത വഹിക്കുന്നു. ശബ്ദം കൊണ്ട് ശ്രദ്ധേയനായ പ്രമുഖ ക്രിസ്തീയ ഭക്തിഗായകന്‍ ഇമ്മാനുവേല്‍ ഹെന്‍ട്രി മുഖ്യാതിഥിയായി സംബന്ധിക്കുന്നു.
ജൂബിലിയുടെ ഭാഗമായി വാഴ്ത്തുന്നു യേശുവേ എന്ന പുതിയ ക്രിസ്തീയ ഭക്തി ഗാനം അന്നേ ദിവസം റിലീസ് ചെയ്യപ്പെടുന്നു. വിന്‍സ് തോമസിന്റെ വരികള്‍ക്ക് ജോയല്‍ തോമസ് ഈണം നല്‍കി റെജി ഇമ്മാനുവേല്‍ ഓര്‍ക്കസ്ട്രഷന്‍ നിര്‍വഹിച്ച ഗാനം ഇമ്മാനുവേല്‍ ഹെന്‍ട്രിയാണ് പാടിയിരിക്കുന്നത്.
ഡിവൈന്‍ മ്യുസിക്ക് എന്ന.പ്രസ്ഥാനത്തെ കഴിഞ്ഞ 25 വര്‍ഷമായി നയിക്കുന്നത് ന്യുയോര്‍ക്കില്‍ വസിക്കുന്ന ലാജി തോമസ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രമോദ് ആണ്.
അനേക മ്യുസിക്ക് പ്രോഗ്രാമുകളും, സ്റ്റേജ് പ്രോഗ്രാമുകളും ഡിവൈന്‍ മ്യുസിക്കിന്റ ബാനറില്‍ കഴിഞ്ഞ നാളുകളില്‍ നടത്തിയിട്ടുണ്ട്. അനേക ഗാനങ്ങളുടെ സി.ഡി ഇറക്കുകയും, അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഗായകന്‍ കൂടിയായ ലാജി തോമസിന്റെ നേതൃത്വത്തില്‍ ഡിവൈന്‍ വോയിസ് എന്ന പേരില്‍ വെഡ്ഡിംഗ് ക്വയറും ന്യുയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പല പുതിയ ഗാനങ്ങളും സഹോദരന്‍ ആയ വിന്‍സ് തോമസ് തന്റെ ജീവിത അനുഭവങ്ങളിലൂടെ രചിക്കുന്ന വരികളാണ്. സെപ്തംബര്‍ 19 ശനിയാഴ്ച നടത്തപ്പെടുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഐ ലവ് മൈ ജീസസ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയും ഈ പ്രോഗ്രാം കാണാവുന്നതാണ്. സൂം മീറ്റിംഗ് ഐഡി: 826 9403 8002, പാസ്സ്വേര്‍ഡ്: 409670.
വാര്‍ത്ത അയച്ചത് : ഷാജീ രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..