
നിലവിലുള്ള അംഗം സെഡ്രിക് റിച്ച് മൗണ്ട് പ്രസിഡന്റ് ബൈഡന്റെ സീനിയര്‍ അഡൈ്വസറായി നിയമിതനായതിനെത്തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്ക് നടന്ന സ്പെഷല്‍ ഇലക്ഷനില്‍ സ്വന്തം പാര്‍ട്ടിയിലെ തന്നെ കേരണ്‍ കാര്‍ട്ടറെ പരാജയപ്പെടുത്തിയാണ് ട്രോയ് വന്‍ വിജയം നേടിയത്.
ശനിയാഴ്ച നടന്ന റണ്‍ ഓഫ് മത്സരത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ആരും തന്നെ യോഗ്യത നേടിയിരുന്നില്ല. ട്രോയ് കാര്ട്ടര്ക്കായിരുന്നു നിലവിലുള്ള അംഗം റിച്ച്മോണ്ട് പിന്തുണ നല്‍കിയത്. പോള്‍ ചെയ്ത വോട്ടിന്റെ 56 ശതമാനം ട്രോയ് നേടി.
ന്യൂ ഓര്‍ലിയന്‍സ് ഉള്‍പ്രദേശങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകള്‍പോലും ട്രോയ്ക്ക് നേടാനായതാണ് വിജയം ഉറപ്പിച്ചത്.
ട്രോയ് കാര്‍ട്ടറും കേരണ്‍ കാര്‍ട്ടറും നിലവിലുള്ള ലൂസിയാന സ്റ്റേറ്റ് സെനറ്റ് അംഗങ്ങളാണ്.
കേരണ്‍ കാര്‍ട്ടറെ യു.എസ്.കോണ്‍ഗ്രസ് അംഗം അലക്സാന്‍ഡ്രിയ ഒക്കേഷ്യ-കോര്‍ട്ടസ്, മുന്‍ ജോര്‍ജിയ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി സ്റ്റേയ്സ് അബ്രഹാം എന്നിവര്‍ പിന്തുണച്ചിരുന്നുവെങ്കിലും വിജയിക്കാനായില്ല. കേരണിന്റെ പരാജയം ഡെമോക്രാറ്റിക് പ്രോഗ്രസീവ് അംഗങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..