.
ന്യൂയോര്‍ക്ക്: ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധരന്‍ ഉറപ്പുനല്‍കി.
റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിനാളുകളാണ് ഭക്ഷണം ലഭിക്കാതെ പട്ടിണികിടക്കേണ്ടിവന്നിരിക്കുന്നത്. പോഷകാഹാരക്കുറവും വിശപ്പും ബാധിച്ച നിരവധി പേര്‍ ഭക്ഷ്യസുരക്ഷാഭീഷണി നേരിടുന്നു. ഇവരെ സഹായിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ക്കുണ്ട് എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയെ ഗുട്ടറസ് പരസ്യമായി പ്രസ്താവിച്ചതിന് അനുകൂലമായി പ്രതികരിക്കുകയായിരുന്നു മന്ത്രി.
അമേരിക്ക മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത ഗ്ലോബല്‍ ഫുഡ് സെക്യൂരിറ്റി കോള്‍ ടു ആക്ഷന്‍ മീറ്റിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി വി.മുരളീധരന്‍.
ഗോതമ്പ് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞ ആഴ്ച ഇന്ത്യ ഗവണ്‍മെന്റ് പുറത്തിറക്കിയ ഉത്തരവ് ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളെ കൂടുതല്‍ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന ആശങ്ക നിലനില്‍ക്കെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. വി.മുരളീധരന്റെ പ്രസ്താവനയോടെ ഈ ആശങ്കയ്ക്ക് അറുതി വന്നിരിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തത്.
ആയിരക്കണക്കിന് മെട്രിക് ടണ്‍ ഗോതമ്പ് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയച്ചതായും മണി വെളിപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Decision To Restrict Wheat Exports, Minister V Muraleedharan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..