.
കാലിഫോര്‍ണിയ: മുപ്പത്തിയഞ്ച് മൈല്‍ വേഗപരിധിയുള്ള റോഡില്‍ 100 മൈല്‍ വേഗതയില്‍ ലംബോര്‍ഗിനി വാഹനം ഓടിക്കുകയും സിഗ്‌നലിൽ നിർത്താതെ ഇടത്തോട്ട് തിരിച്ചതിനെത്തുടര്‍ന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന വണ്ടിയില്‍ ഇടിച്ച് ഡ്രൈവറായ യുവതി കൊല്ലപ്പെടുകയും ചെയ്ത കേസില്‍ 18.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാൻ ധാരണയായതായി ഡാനിയേല്‍ ഗേയ്‌സി അറിയിച്ചു.
വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന്‍ മര്‍ട്ടിമില്യണയര്‍ ബിസിനസ് മാന്‍ ജെയിംസ് കുറിയുടെ മകനാണ്. ഫെബ്രുവരി 17-ന് വെസ്റ്റ് ലോസ്ആഞ്ജലിസിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ സെപ്തംബറിലാണ് മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്. അപകടത്തില്‍ കൗമാരക്കാരന് സാരമായ പരിക്കേറ്റിട്ടുണ്ടെങ്കിലും വിദഗ്ദമായ ചികിസ്തയെത്തുടര്‍ന്ന് സുഖം പ്രാപിച്ചിരുന്നു.
കേസില്‍ പ്രതിയായ കൗമാരക്കാരന് കഴിഞ്ഞ വര്‍ഷം കോടതി ഏഴു മുതല്‍ ഒമ്പതു മാസം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇപ്പോഴും യുവാവ് ജയില്‍ മുക്തനായിട്ടില്ല. കൗമാരക്കാരന്റെ പിതാവും വിധിയെ സ്വാഗതം ചെയ്തു. ഈ തുകയെങ്കിലും കുടുംബത്തിന് സഹായകരമാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: death of woman killed by teen speeding in Lamborghini
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..