അമേരിക്കന്‍ മലയാളികള്‍ക്ക് രുചിക്കൂട്ടുമായി 'ഡേയ്‌സ്ഡ് ഇന്‍ ഫ്ളേവര്‍'


.

കാലിഫോര്‍ണിയ: മലയാളികള്‍ ലോകത്ത് എവിടെ പോയാലും കേരളത്തിന്റെ തനതായ ഭക്ഷണ സാധനങ്ങള്‍ വാങ്ങി കേരളീയ ശൈലിയില്‍ പാകം ചെയ്ത് ഭക്ഷിക്കുക എന്നത് മലയാളിയുടെ ഒഴിച്ചു കൂടാന്‍ കഴിയാത്ത ജീവിത ശൈലിയാണ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പലപ്പോഴും നമ്മുടെ പാചകത്തിന് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ലഭിക്കുന്ന മലയാളി കടകള്‍ വിരളമാണ്. കാലിഫോര്‍ണിയ പോലെയുള്ള അമേരിക്കന്‍ വന്‍നഗരങ്ങളില്‍ മലയാളികള്‍ ഒരു സ്ഥലത്തു മാത്രം തിങ്ങിപ്പാര്‍ക്കുകയല്ല അതുകാരണം മണിക്കൂറുകള്‍ തന്നെ യാത്രചെയ്യേണ്ടി വരുന്നു ഒരു മലയാളി കടയില്‍ എത്തുവാന്‍. ഇങ്ങനെയുള്ള അവസരങ്ങളില്‍ നമ്മുടെ മലയാളികളുടെ പാചകത്തിന് ആവശ്യമായ ഭഷ്യ സാധനങ്ങള്‍ ലഭിക്കുന്ന ഹിസ്പാനിക് കടകള്‍ പരിചയപ്പെടുത്തുകയാണ് 'ഡേയ്‌സ്ഡ് ഇന്‍ ഫ്ളേവര്‍' (Dazed in Flavor) എന്ന യൂട്യൂബ് ചാനലിലൂടെ അമേരിക്കന്‍ മലയാളിയായ ഡെയ്സി സ്റ്റീഫന്‍. മലയാളി സമൂഹത്തിന് ഏറെ സഹായകമാകുന്ന പാചക വിഭവങ്ങളുടെ വിവരങ്ങളാണ് ഈ ചാനലിലൂടെ ഡെയ്സി സ്റ്റീഫന്‍ പരിചയപ്പെടുത്തുന്നത്. കാലിഫോര്‍ണിയായിലെ ഡെയ്സിസ് പ്രീസ്‌കൂള്‍ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകയാണ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ഡെയ്സി സ്റ്റീഫന്‍. മികച്ച നര്‍ത്തകിയും ഗായികയും അഭിനേയത്രിയും മോഡലുമായ ഡെയ്സി മലയാളി എഫ്എം റേഡിയോ ആര്‍ജെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവല്ല മുല്ലശ്ശേരില്‍ തറവാട്ട് അംഗമായ ഡെയ്സി ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഭര്‍ത്താവിനോടും രണ്ട് മക്കളോടുമൊപ്പം താമസിച്ചു തന്റെ കഴിവുകള്‍ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തുന്നു.

വാര്‍ത്തയും ഫോട്ടോയും : അലന്‍ ചെന്നിത്തല

Content Highlights: Dazed in Flavor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented