.jpg?$p=aa62323&f=16x10&w=856&q=0.8)
.
വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ നിലവിലുണ്ടായിരുന്ന സമയമാറ്റം പൂര്‍ണമായും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടു തവണ മാര്‍ച്ച്-നവംബര്‍ മാസങ്ങളിലാണ് സമയമാറ്റം നടപ്പാക്കിയിരുന്നത്.
ഇത് സംബന്ധിച്ച് സണ്‍ഷൈണ്‍ പ്രൊട്ടക്ഷന്‍ ആക്ട് യുഎസ് സെനറ്റില്‍ ഐക്യകണ്‌ഠേന പാസാക്കി. ചൊവ്വാഴ്ചയാണ് ഫ്‌ളോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കൊ റൂബിയോ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ അവതരിപ്പിച്ച ബില്‍ എഡ്മാര്‍ക്കെ ഉള്‍പ്പെടെ 16 പേര്‍ സ്‌പോണ്‍സര്‍ ചെയ്തു.
പുതിയ ബില്‍ 'ഡെലൈറ്റ് സേവിംഗ്' സമയം നിലനിര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം നവംബറില്‍ കൂടി സമയമാറ്റം ഉണ്ടാകുമെങ്കിലും അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സ്പ്രിംഗ് ഫോര്‍വേര്‍ഡായിരിക്കും അമേരിക്കയില്‍ തുടരുന്ന സമയം.
സെനറ്റ് ഐക്യകണ്‌ഠോന ബില്‍ അംഗീകരിച്ചുവെങ്കിലും പ്രസിഡന്റ് ബൈഡന്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.
ഇരു പാര്‍ട്ടികളും ഒരേ സ്വരത്തില്‍ സമയമാറ്റം അവസാനിപ്പിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തില്‍ ബൈഡന്‍ ഈ ബില്‍ നിയമമാക്കുകതന്നെ ചെയ്യും. ഒന്നാം ലോകമഹായുദ്ധകാലത്താണ് അമേരിക്കയില്‍ ആദ്യമായി 'ഡെലൈറ്റ് സേവിംഗ് ' ആരംഭിച്ചത്.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..