
-
ഡാലസ്: ബുധനാഴ്ച മുതല്‍ നോര്‍ത്ത് ടെക്സാസില്‍ മഞ്ഞുവീഴ്ചയും മഴയും ഐസും രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച (ഫെബ്രുവരി 2) രാത്രി മുതല്‍ ഞായറാഴ്ച (ഫെബ്രുവരി 6) വരെ ഡാര്‍ട്ട് സര്‍വീസ് നിര്‍ത്തിവെക്കുകയാണെന്ന് ഡാര്‍ട്ട് അധികൃതര്‍ അറിയിച്ചു.
റെയ്ല് സര്‍വീസുകള്‍ ബുധനാഴ്ച അവസാനിപ്പിച്ച് ഞായറാഴ്ച പുനരാരംഭിക്കും. ഞായറാഴ്ചയിലെ സമയവിവരപട്ടിക ലഭ്യമാകാന്‍ dart.org പരിശോധിക്കാവുന്നതാണ്. ബസ് സര്‍വീസ് ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് ആരംഭിക്കും.
മുകളിലുള്ള കേബിളുകളില്‍ ഐസ് രൂപപ്പെടാന്‍ സാധ്യയുള്ളതിനാലാണ് റെയ്ല് സര്‍വീസ് തടസ്സപ്പെടുന്നതിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ബസ് സര്‍വീസും റെയ്ല് സര്‍വീസും സ്ട്രീറ്റ് കാര്‍ സര്‍വീസും നിര്‍ത്തലാക്കുന്നതോടെ ഇതിനെ ആശ്രയിക്കുന്ന നിരവധി പേര്‍ക്കാണ് കൃത്യസമയത്ത് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കാതെ വരിക.
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ രണ്ട് മൂന്ന് ദിവസത്തേക്ക് ഡാലസിലെ ജനജീവിതം ആകെ സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇതേ സാഹചര്യം ഉണ്ടായിരുന്നു. രണ്ട് മൂന്ന് ദിവസം പൂര്‍ണമായും വൈദ്യുതി നിലച്ചതിനാല്‍ വെള്ളവും ചൂടും ലഭിക്കാതെ പതിനായിരങ്ങളാണ് വീടുകളിലും ജോലിസ്ഥലങ്ങളിലുമായി കുടുങ്ങിക്കിടക്കേണ്ടി വന്നിരുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..