-
കാല്‍ഗറി: നമ്മള് കൂട്ടായ്മ സംഘടിപ്പിച്ച നമ്മള് ഡാന്‍സ് ഫിയസ്റ്റ 2021 ന്റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 30 ന് നടന്നു. മില്‍ട്ടണ്‍ ഒന്റാറിയോയില്‍ നിന്നുള്ള സഞ്ജന കുമരന് ആണ് ടൈറ്റില്‍ വിന്നര്‍ ആയത്. ഒന്റാരിയോയില്‍ നിന്ന് തന്നെയുള്ള നയന ബിനു ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. എഡ്മന്റണില്‍ നിന്നുമുള്ള എല്ഡ്രിയ ഷൈബു സെക്കന്റ് റണ്ണര്‍ അപ്പായി. ഒന്റാരിയോയില്‍ നിന്നുള്ള ഫിയ ജോമി, കാല്‍ഗറിയില്‍ നിന്നുള്ള നേഹ രാജേഷ് എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ക്കര്‍ഹരായി.
കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള കലാപ്രതിഭകളുടെ പെര്ഫോമന്സുകളോടൊപ്പം ഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിമുകളായ അരുണ്‍ ഗിന്നസിന്റെയും ആദര്‍ശ് സുകുമാരന്റെയും മിമിക്സും നമ്മള് ഡാന്‍സ് ഫിയസ്റ്റ 2021 ന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് മാറ്റ് കൂട്ടി.
വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..