മദ്യപന്റെ വാഹനമിടിച്ച് പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം


.

ഡാലസ്: രാവിലെ ഡ്യൂട്ടിക്ക് പുറപ്പെട്ട ഡാലസ് പോലീസ് ഓഫീസര്‍ മദ്യപന്റെ വാഹനമിടിച്ച് മരിച്ചു. ഒക്ടോബര്‍ 11 ന് രാത്രി 11.45 ന് ഡാലസ് ഹൈവേയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഓഫീസര്‍ ജേക്കബ് ആര്‍ലാനൊ സഞ്ചരിച്ചിരുന്ന എസ്.യു.വി.യില്‍ മദ്യപിച്ച് തെറ്റായി ദിശയില്‍ വാഹനമോടിച്ച് വരികയായിരുന്ന കാര്‍ ഇടിച്ചു. നിയന്ത്രണം വിട്ട പോലീസ് ഓഫീസറുടെ കാര്‍ റോഡില്‍ നിന്നും തെന്നിമാറി മറ്റൊരു പാതയില്‍ വരികയായിരുന്ന ട്രെയ്‌ലര്‍ ട്രാക്റ്ററില്‍ ഇടിച്ചു. എസ്.യു.വി. നിരവധി തവണ മറിഞ്ഞ് ഹൈവേ ഷോര്‍ഡറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ലോക്കല്‍ പോലീസ് സംഭവസ്ഥലത്തെത്തി പോലീസ് ഓഫീസറെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റ ഓഫീസര്‍ ഒക്ടോബര്‍ 12 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.മദ്യപിച്ച ഡ്രൈവര്‍ക്കും ഗുരതരപരിക്കേറ്റത്തിനാല്‍ അയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ട്രാക്ടര്‍ ട്രെയിലറിലെ ഡ്രൈവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

2019 ലാണ് ജേക്കബ് ഡാലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗമാകുന്നത്. പ്രായമായ മാതാപിതാക്കളും ഗേള്‍ഫ്രണ്ടും. ഒരു കുട്ടിയും അടങ്ങുന്നതാണ് കുടുംബം. ഏക സഹോദരന്‍ ഡാലസ് പോലീസ് ഓഫീസറാണ്. ഓഫീസറുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും ഡാലസ് പോലീസ് ചീഫ് എഡ്ഡിഗാര്‍സിയ ട്വീറ്റ് ചെയ്തു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Dallas officer Jacob Arellano dies after being hit by wrong-way driver, police say


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

ചരിത്രവിജയവുമായി മൊറോക്കോ ; ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യം

Dec 7, 2022

Most Commented