67 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡാലസില്‍ കനത്ത മഴ


.

ഡാലസ്: മഴ പൂര്‍ണമായും മാറിനിന്ന 67 ദിവസങ്ങള്‍ക്കുശേഷം ഡാലസ് ഫോര്‍ട്ട്വര്‍ത്തില്‍ ഓഗസ്റ്റ് 10 ന് കനത്ത മഴ ലഭിച്ചു. ഉണങ്ങി വരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചത് വരള്‍ച്ചക്ക് അല്പം ആശ്വാസമായി.

ബുധനാഴ്ച വൈകീട്ട് ഡാലസ് ഫോര്‍ട്ട്വര്‍ത്ത് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ 11 ഇഞ്ച് മഴ ലഭിച്ചതായി നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.

2000 ത്തിലായിരുന്നു ഇത്രയും ദീര്‍ഘിച്ച വരള്‍ച്ച അനുഭവപ്പെട്ടത്. ഡാലസ് ഫോര്‍ട്ട്വര്‍ത്തില്‍ 84 ദിവസമായിരുന്നു തുടര്‍ച്ചയായി മഴ മാറിനിന്നത്.

67 ദിവസത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും താപനില മൂന്നക്കം കടന്നിരുന്നു.

വെള്ളം ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പല സിറ്റികളിലും ഏര്‍പ്പെടുത്തിയിരുന്നു. വേനല്‍ അതിശക്തമായതോടെ ശീതികരണ യന്ത്രങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കേണ്ടി വന്നതിനാല്‍ വൈദ്യുതി ചാര്‍ജിലും ഗണ്യമായ വര്‍ധനവുണ്ടായി. ചൂടിന്റെ കാഠിന്യം ചില ദിവസങ്ങള്‍ കൂടി തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍

Content Highlights: Dallas-Fort Worth officially ends 67-day streak without rainfall


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented