ഡാലസ് കൗണ്ടിയില്‍ സെപ്റ്റംബര്‍ 7 വരെ വിദ്യാലയങ്ങള്‍ അടച്ചിടും


-

ഡാലസ്: ഡാലസ് കൗണ്ടിയിലെ ഗവണ്‍മെന്റ് പ്രൈവറ്റ് വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ 7 വരെ അടച്ചിടുമെന്ന് ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വിദ്യാലയങ്ങളില്‍ ഹാജരായി പഠനം തുടരുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസസ് അറിയിച്ചു. ഓഗസ്റ്റ് 17 ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ ഡാലസ് ഐ.എസ്.സി.സൂപ്രണ്ട് മൈക്കിള്‍ ഹിനോഡെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

പുതിയ ഉത്തരവിനെത്തുടര്‍ന്ന് ടെക്‌സാസ് സംസ്ഥാനത്തെ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള (155000) ഡാലസ് ഇന്‍ഡിപെന്‍ഡന്‍സ് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയില്ല.

ലേബര്‍ ഡെ കഴിഞ്ഞതിനുശേഷമേ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമോ എന്ന് പറയാനാകൂ എന്നും സൂപ്രണ്ട് മൈക്കിള്‍ പറഞ്ഞു. അതുവരെ ഓണ്‍ലൈനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ഡാലസ് കൗണ്ടിയിലെ കോവിഡ്19 രോഗികളുടെയും മരണപ്പെടുന്നവരുടെയും സംഖ്യ അനുദിനം വര്‍ദ്ധിച്ചുവരുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ടെക്‌സാസില്‍ ഇതുവരെ 3561 പേര്‍ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. 10457 പേര്‍ ആശുപത്രികളില്‍ രോഗികളായി കഴിയുന്നു. ഡാലസ് കൗണ്ടിയിലെ പല ദേവാലയങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ചുരുക്കം ചിലര്‍ മാത്രം പങ്കെടുത്ത് നടത്തിയിരുന്ന ആരാധനകളും രോഗവ്യാപനം വര്‍ദ്ധിച്ചതോടെ മാറ്റിവെച്ചിരിക്കുകയാണ്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented