ഡാലസ് കൗണ്ടിയില്‍ മങ്കിപോക്‌സ് കേസുകള്‍ വര്‍ധിക്കുന്നു


.

ഡാലസ്: ഡാലസ് കൗണ്ടിയില്‍ ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് 52 മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്കുകൂടി മങ്കിപോക്‌സ് ഉള്ളതായി സംശയവുമുണ്ട്. ടെക്‌സാസില്‍ ഇതുവരെ 107 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും മങ്കിപോക്‌സ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. കാലിഫോര്‍ണിയയില്‍ (350), ന്യൂയോര്‍ക്കില്‍ (581), വാഷിങ്ടണ്‍ ഡിസി(122) കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി.

ഡാലസ് കൗണ്ടിയില്‍ മങ്കിപോക്‌സിനുള്ള വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി കൗണ്ടി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ഫിലിപ്പ് പറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്റ് എത്ര ഡോസ് വാക്‌സിന്‍ അയക്കുമെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് കഴിഞ്ഞ ആഴ്ചയില്‍ തന്നെ വാക്‌സിന്‍ ആവശ്യപ്പെട്ട് ഫെഡറല്‍ ഗവണ്‍മെന്റിന് കത്തയച്ചിരുന്നു.

മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലു ദിവസത്തിനകം വാക്‌സിന്‍ സ്വീകരിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. എന്നാല്‍ 14 ദിവസത്തിനകമാണെങ്കില്‍ രോഗലക്ഷണങ്ങള്‍ കുറക്കുമെന്നല്ലാതെ രോഗത്തെ തടയുവാന്‍ കഴിവുകയില്ലെന്ന് സിഡിസി അധികൃതര്‍ പറഞ്ഞു.

ആവശ്യമായ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെപ്പിനുള്ള തീയതി നല്‍കാന്‍ കഴിയുന്നില്ലെന്നും ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Dallas County monkeypox cases climb to 52

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented