ഡാലസ് കൗണ്ടിയില്‍ ചൂടേറ്റ് ആദ്യ മരണം, ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് അധികൃതര്‍


.

ഡാലസ്: 2022 സമ്മര്‍ സീസണിലെ സൂര്യാതപമേറ്റ് ആദ്യ മരണം സംഭവിച്ചതായി ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യുമന്‍ സര്‍വീസസ് ജൂലായ് 21 ന് റിപ്പോര്‍ട്ട് ചെയ്തു.

66 വയസ്സുള്ള ഒരു സ്ത്രീയാണ് മരിച്ചതെന്നും, വിശദവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കൗണ്ടി അധികൃതര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു മരണം സംഭവിച്ചതില്‍ ഖേദിക്കുന്നതായി ഡി.സി.എച്ച്.എച്ച്.എസ്. ഡയറക്ടര്‍ ഡോ.ഫിലിപ്പ് വാംഗ പറഞ്ഞു. ഈ സീസണില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ നേരിടാന്‍ എല്ലാവരും തയ്യാറായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൂര്യാഘാതം മൂലമുള്ള മരണം ഒഴിവാക്കുന്നതിന് ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും താപനില ഉയര്‍ന്നിരിക്കുമ്പോള്‍ പുറത്തു സമയം ചിലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോ.ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. സി.ഡി.സിയുടെ നിര്‍ദേശമനുസരിച്ച് വീട്ടിനകത്തു കൂടുതല്‍ സമയം ചിലവഴിക്കണമെന്നും താപനില കുറയുമ്പോള്‍ കുറച്ചുസമയം പുറത്ത് തണല്‍ മരങ്ങള്‍ക്ക് കീഴെ നില്‍ക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പ്രാദേശിക വാര്‍ത്തകള്‍ ശ്രദ്ധിച്ച് അധികൃതര്‍ നല്‍കുന്ന സുരക്ഷിതത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി സി.ഡി.സി. വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Dallas County has recorded its first heat-related death in 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented