
-
ഡാലസ്: മഹാമാരി ആരംഭിച്ചതിനുശേഷം ഡാലസ് കൗണ്ടിയില്‍ കോവിഡ്19 ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. കഴിഞ്ഞ ഏഴുദിവസത്തിനുള്ളില്‍ 228 മരണം സംഭവിച്ചു.
ഫെബ്രുവരി 3 ന് 50 പേരാണ് ഡാലസ് കൗണ്ടിയില്‍ മാത്രം കോവിഡ്19 മൂലം മരിച്ചത്. 40 മുതല്‍ 100 വയസുവരെയുള്ളവരാണിവര്. ഫെബ്രുവരി 2 ന് 39 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മരണനിരക്ക് കൂടി വരുന്നുണ്ടെങ്കിലും മാര്‍ച്ച് മാസത്തോടെ പാന്‍ഡമിക്കിന്റെ ശക്തി കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് പറഞ്ഞു. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് കൂടുതല്‍ ദുരന്തം പരത്തുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നതാണെന്നും ജഡ്ജി അറിയിച്ചു. ഡാലസ് കൗണ്ടിയില്‍ ഇന്ന് സ്ഥിരീകരിച്ച 1356 കേസുകളോടെ ആകെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 262738 ആയി ഉയര്‍ന്നിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 2320 ആയും ഉയര്‍ന്നു.
ഡാലസ് കൗണ്ടിയില്‍ കോവിഡ്19 വാക്സിന് വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ 34165 വാക്സിന് നല്കി കഴിഞ്ഞതായും 9000 ഡോസ് വാക്സിന് ഈയാഴ്ച ലഭിക്കുമെന്നും ജഡ്ജി പറഞ്ഞു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകള്‍ വൃത്തിയായി കഴുകുക എന്നതും തുടര്‍ന്നും പാലിക്കപ്പെടേണ്ടതാണെന്നും ജഡ്ജി ഓര്‍മ്മിപ്പിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..