.
ഡാലസ്: ഡാലസിലെ പെറ്റ് സ്റ്റോളുകളില്‍ പട്ടികളുടെയും പൂച്ചകളുടെയും വില്പന നിരോധിച്ചു. മെയ് 11-നാണ് ഡാലസ് സിറ്റി കൗണ്‍സില്‍ ഇതുസംബന്ധിച്ച് ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളില്‍ നിന്നും അനാരോഗ്യകരമായ രീതിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പെറ്റുകളുടെ വില്പന ഇതുമൂലം തടയാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
പെറ്റുകളോടുള്ള മനുഷ്യരുടെ സ്‌നേഹം വര്‍ധിച്ചുവരുന്നതോടെ പെറ്റ് സ്റ്റോറുകളില്‍ പോയി വാങ്ങുന്ന പട്ടികളുടെയും പൂച്ചകളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വാങ്ങുന്നവര്‍ അന്വേഷിക്കാറില്ലെന്നും, ഇവയെ വീട്ടില്‍ കൊണ്ടുവരുന്നതും കുടുംബാംഗമായി പരിഗണിക്കുന്നതും അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് ടെക്‌സാസ് ഹ്യൂമന്‍ ലെജിസ്ലേഷന്‍ നെറ്റ്‌വര്‍ക്ക് ഡയറക്ടര്‍ സ്റ്റാസി സട്ടണ്‍ കെര്‍ബി പറഞ്ഞു.
ടെക്‌സാസില്‍ ഈ നിയമം കൊണ്ടുവരുന്ന ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായി സിറ്റിയാണ് ഡാലസെന്ന് ഹ്യൂമണ്‍ സൊസൈറ്റി ഓഫ് യുഎസ് ജോണ്‍ ഗുഡ് വിന്‍ പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലായി 400 സ്ഥലങ്ങളില്‍ ഇത്തരം നിയമം നിലവിലുണ്ടെന്നും ജോണ്‍ അറിയിച്ചു.
ഡാലസില്‍ ഹ്യൂമന്‍ പെറ്റ് സ്റ്റോര്‍ ഓര്‍ഡിനന്‍സ് നടപ്പാക്കണമെന്ന് നാലുമാസങ്ങള്‍ക്ക് മുമ്പ് തന്നെ സിറ്റി വിളിച്ചു ചേര്‍ത്ത പബ്ലിക് മീറ്റിംഗില്‍ ആവശ്യം ഉയര്‍ന്നിരുന്നു. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളില്‍ നിന്ന് വന്‍തോതിലുള്ള ഒഴുക്ക് ഇതോടെ തടയാനാകുകയും ചെറിയതോതില്‍ ഇവിടെതന്നെ ഈ പ്രക്രിയ ആരംഭിക്കുമെന്നും ഗുഡ് വിന്‍ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Dallas City Council passes ban on puppy sales at pet stores
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..