ഒരു മണിക്കൂറിനുള്ളില്‍ കവര്‍ച്ച നടത്തിയത് 6 സ്റ്റോറുകളില്‍, 19 കാരന്‍ അറസ്റ്റില്‍


.

ഡാലസ്: രാവിലെ 9 മുതല്‍ 10 വരെയുള്ള 1 മണിക്കൂറിനുള്ളില്‍ സമീപപ്രദേശങ്ങളിലെ ആറു സ്റ്റോറുകള്‍ കവര്‍ച്ച ചെയ്ത് പോലീസിനെ വെട്ടിച്ചുകടന്നു കളയാന്‍ ശ്രമിച്ച 19 കാരനെ ഒടുവില്‍ പോലീസ് പിടികൂടി. ഈസ്റ്റ് ഡാലസില്‍ ജൂണ്‍ 9 നായിരുന്നു സംഭവം. ഡാലസിലെ ഏബ്രംസ്, സ്‌കില്‍മാന്‍ സ്ട്രീറ്റുകളിലുള്ള കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ഫാര്‍മസികള്‍, മറ്റു വിവിധ ഷോപ്പുകളിലും ആയുധവുമായെത്തിയാണ് പത്തൊമ്പതുകാരന്‍ മിന്നല്‍ കവര്‍ച്ച നടത്തിയത്.

പിങ്ക് ഹാറ്റ്, സണ്‍ഗ്ലാസ്, ഷൂസ് പാന്റ്സ് ഹുഡി എന്നിവ ധരിച്ചായിരുന്നു യുവാവ് കടകളില്‍ എത്തിയത്. കയ്യില്‍ തോക്കും ഉണ്ടായിരുന്നു. തോക്ക് ചൂണ്ടിയായിരുന്നു കവര്‍ച്ച. കവര്‍ച്ച നടത്തി പുറത്തുകടന്ന യുവാവ് കാറില്‍ കയറുമ്പോള്‍ അവിടെയുള്ള ഒരു ജീവനക്കാരന്‍ കാറിന്റെ ഫോട്ടോ എടുത്തതാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകരമായത്. കാറിനെ പിന്തുടര്‍ന്ന് പോലീസിന് മുമ്പില്‍ യുവാവ് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത യുവാവിന്റെ കാറില്‍ നിന്നും ഹാന്‍ഡ് ഗണ്‍, ബാഗുകളില്‍ നിറയെ കറന്‍സി, മയക്കുമരുന്ന് എന്നിവ കണ്ടെത്തി.

ജോഷ്വ മോറ എന്നാണ് പ്രതിയുടെ പേരെന്നും പോലീസ് വെളിപ്പെടുത്തി. യുവാവ് മയക്കുമരുന്നിനോ മദ്യത്തിനോ അടിമയാണെന്നാണ് പോലീസിന്റെ നിഗമനം. മാരകായുധം ഉപയോഗിച്ചുള്ള കവര്‍ച്ചക്ക് കേസെടുത്ത് യുവാവിനെ ഡാലസ് കൗണ്ടി ജയിലിലടച്ചു.100,000 ഡോളറാണ് ജാമ്യ സംഖ്യയായി നിശ്ചയിച്ചിരിക്കുന്നത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Dallas 19-year-old accused of robbing 6 businesses in one day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented