.
ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 6 വെള്ളി മുതല്‍ 8 ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടും.
മെയ് 6 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്കും, മെയ് 7 ശനിയാഴ്ച വൈകീട്ട് 6 മണിക്കും സന്ധ്യാ പ്രാര്‍ത്ഥനയോടും, ഗാനശുശ്രുഷയോടും കൂടെ ആരംഭിക്കുന്ന ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രുഷയില്‍ ഹ്യൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഇടവക വികാരിയായിരിക്കുന്ന ഫാ.ഐസക് ബി. പ്രകാശ് മുഖ്യ സുവിശേഷ പ്രഭാഷണം നടത്തുന്നതാണ്.
ശനിയാഴ്ച വൈകീട്ട് 8 മണിയോടെ അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോടു കൂടി റാസയും, ആശിര്‍വാദവും നേര്‍ച്ച വിളമ്പും കൂടാതെ അന്നേദിവസം ആത്മീയ പ്രസ്ഥാനങ്ങളുടെയും സണ്‍ഡേ സ്‌കൂളിന്റേയും നേതൃത്വത്തില്‍ നാടന്‍ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
മെയ് 8 ന് രാവിലെ 8:30 ന് പ്ലേനോ സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക വികാരി രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, റാസ, നേര്‍ച്ച വിളമ്പ് എന്നീ ശുശ്രുഷകള്‍ക്ക് ശേഷം ഈ വര്‍ഷത്തെ പെരുന്നാള്‍ കൊടി ഇറങ്ങും.
മെയ് 1 ഞായറാഴ്ച രാവിലെ 8:30 ന് പ്രഭാത നമസ്‌കാരത്തിനും, വി.കുര്‍ബാനക്കും ശേഷം 11:30 ന് കൊടിയേറ്റത്തോടെ പെരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച ഈ ദേവാലയം വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സാസിലെ ഏകദേവാലയമാണ്. ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ ജാതി മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയവുമാണ്.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഭംഗിയായി കൊണ്ടാടി അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാ വിശ്വാസ സമൂഹത്തേയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോഷ്വാ ജോര്‍ജ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സാജന്‍ ചാമത്തില്‍ - 972- 900-7723
രാജന്‍ ജോര്‍ജ് - 804 735-6150
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
Content Highlights: Dalas, orma perunnal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..