
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ക്രിസ് അച്ചന് ബിരുദം നേടിയതിനു ശേഷം തിരുവല്ല മാര്‍ത്തോമാ വൈദീക സെമിനാരിയില്‍ നിന്നും നാല് വര്‍ഷ ബി.ഡി ബിരുദം കരസ്ഥമാക്കി. 2012 ല്‍ മാര്‍ത്തോമാ സഭയിലെ പൂര്‍ണ സമയ പട്ടക്കാരനായി സഭ ശുശ്രുഷയില്‍ പ്രവേശിച്ചു. ന്യൂജേഴ്സി, ഷിക്കാഗോ മാര്‍ത്തോമാ ഇടവകളില്‍ വികാരിയായും, യൂത്ത് ചാപ്ലിയനായും പ്രവര്‍ത്തിച്ചു.
ഭദ്രാസന പ്രോഗ്രാം മാനേജര്‍ ചുമതലക്കു പുറമെ കണക്ടികട്ട് ജെറുസലേം ഇടവക വികാരിയായും പ്രവര്‍ത്തിക്കുന്നു. ക്രിസ് അച്ചനോടൊപ്പം നീതി കൊച്ചമ്മയും സഭയുടെ സജീവ സേവനത്തിലാണ്. ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. 2021 വരെ ഭദ്രാസന പ്രോഗ്രാം മാനേജരായി സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച സഭയിലെ സീനിയര്‍ പട്ടക്കാരനായ റവ.ഡോ.ഫിലിപ്പ് വര്‍ഗീസിനും എലിസബത്ത് കൊച്ചമ്മക്കും ഭദ്രാസനം സമുചിതമായ യാത്രയയപ്പും നല്കി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..