.
ഒഹായോ: വര്‍ഷങ്ങളായി നടത്തിവരുന്ന സെയിന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തിലുള്ള കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, അവിസ്മരണീയമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ അജീഷ് പൂന്തുരുത്തിയില്‍ നയിച്ച ഒഎംസിസി (ഒഹായോ മലയാളി ക്രിസ്ത്യന്‍ കോണ്ഗ്രിഗേഷന്) ടീം സ്വന്തമാക്കി. ജിന്റൊ വറുഗീസ് ക്യാപ്റ്റനായ സെയിന്റ് ചാവറ ടസ്കേഴ്സിനെതിരെ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് ഒഎംസിസി ടീം 2021-ലെ ടൂര്‍ണമെന്റില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്.
ക്യാപ്റ്റനായ അജീഷ് പൂന്തുരുത്തിയിലിന്റെയും വൈസ് ക്യാപ്റ്റനായ അനൂപ് ജോസഫ് ബാബുവിന്റെയും അത്യുജ്ജ്വലമായ ആള്‍റൗണ്ട് പ്രകടനവും രാജീവ് തോമസിന്റെയും ജോ ജോസഫിന്റെയും മികച്ച ക്യാച്ചും ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തോമസ് പുല്ലംപള്ളില്‍, ജോ ജോസഫ്, സുബിന് മാത്യു എന്നിവരുടെ കൃത്യതയോടെയുള്ള ബാറ്റിങ്ങും ടീമിന് വളരെയേറെ ഗുണകരമായി. ഇതാദ്യമായിട്ടാണ് ഒഎംസിസി ടീം കൊളംബസ് നസ്രാണി കപ്പ് സ്വന്തമാക്കുന്നത്.
മാന്‍ ഓഫ് ദി മാച്ച് ആയി വിവിധ മാച്ചുകളില്‍ ദില്ലിന് ജോയ് (ചാമ്പ്യന്‍സ്), ടിസ്സന്‍ ജോണ്‍ (ടസ്കേഴ്സ്), അജീഷ് പൂന്തുരുത്തിയില്‍ (ഒഎംസിസി), ആന്റണി പാപ്പച്ചന് (ചാമ്പ്യന്‍സ്), അനൂപ് ജോസഫ് ബാബു (ഒഎംസിസി), ജിന്റൊ വറുഗീസ് (ടസ്കേഴ്സ്) എന്നിവരെയും ബെസ്റ്റ് ഫീല്‍ഡറായി ജോ ജോസഫ്, മാന്‍ ഓഫ് ദി സീരീസ് ആയി അജീഷ് പൂന്തുരുത്തിയിലും തിരഞ്ഞെടുക്കപ്പെട്ടു.
ജോയിച്ചന്‍ പുതുക്കുളം
Content Highlights: cricket tournament
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..