നിഷാ ശാന്ത്
എന്‍ഫീല്‍ഡ്: പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തിന്റെ(49) അന്ത്യോപചാര ശുശ്രുഷകള്‍ മെയ് 30 നു തിങ്കളാഴ്ച എന്‍ഫീല്‍ഡില്‍ നടത്തപ്പെടും.
മെയ് 30 നു തിങ്കളാഴ്ച രാവിലെ 11:30 നു എന്‍ഫീല്‍ഡ് ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ & സെന്റ് ജോര്‍ജ് ദേവാലയത്തില്‍ കൊണ്ടുവരുന്ന മൃതദേഹം കുടുംബാംഗങ്ങളും, ബന്ധുമിത്രാദികളും ചേര്‍ന്ന് ഏറ്റു വാങ്ങും. കൃത്യം 12 മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനുള്ള അവസരവും ഒരുക്കും.
കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനത്തിനു ശേഷം ഗ്രേറ്റ് കേംബ്രിഡ്ജ് റോഡിലുള്ള, എന്‍ഫീല്‍ഡ് ക്രിമിറ്റോറിയം & സെമിത്തേരിയില്‍ സംസ്ക്കാരവും നടത്തും.
വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്ത് എംആര്‍ഐ സ്കാനിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനാണ്. മക്കള്‍ വിദ്യാര്‍ത്ഥികളായ സ്നേഹ, ഇഗ്ഗി.
ബന്ധുക്കളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി കരുതുവാന്‍ താല്പര്യപ്പെടുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന് കണ്ണഞ്ചിറ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..