-
ന്യൂയോര്‍ക്ക്: കേരളത്തിലെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രക്കാരെയും കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഫോമാ നേതാവും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോ.ജേക്കബ് തോമസ് സ്വാഗതം ചെയ്തു.
രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് മാത്രമേ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയുള്ളു എന്നത് ഒട്ടേറെ വിഷമത ഇല്ലാതാക്കും.
അന്താരാഷ്ട യാത്രികര്‍ യാത്ര കഴിഞ്ഞ് എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് നിലവിലെ മാനദണ്ഡം. ഇത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവിദഗ്ധ സമിതി മുന്നോട്ട് വച്ചത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിക്കുകയായിരുന്നു.
റാപ്പിഡ് ടെസ്റ്റ് അടക്കമുള്ളവക്ക് വിമാനത്താവളങ്ങളില്‍ അന്യായ നിരക്ക് ഈടാക്കുന്ന സ്ഥിതി പാടില്ലെന്ന് യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇത് നടപ്പിലായോ എന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അവസരോചിതമായ തീരുമാനമെടുത്ത സര്‍ക്കാരിന് ഡോ.ജേക്കബ് തോമസും പാനല്‍ അംഗങ്ങളായ ഓജസ് ജോണ്‍, സണ്ണി വള്ളിക്കളം, ബിജു തോണിക്കടവില്‍, ഡോ.ജെയ്മോള്‍ ശ്രീധര്‍, ജെയിംസ് ജോര്‍ജ് എന്നിവരും നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..