
-
കരോള്‍ട്ടണ്‍: ഡാലസ് കൗണ്ടി കരോള്‍ട്ടണ്‍ സിറ്റിയിലെ ഒരു വീട്ടില്‍ 18 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ്. ഇവരില്‍ 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മെയ് 30 നാണ് കോവിഡ് 19 വ്യാപനം ഇവിടെ ആരംഭിക്കുന്നത്. ബര്‍ത്ത് ഡെ പാര്‍ട്ടിയില്‍ പങ്കെടുത്ത ബന്ധുവില്‍ കണ്ടെത്തിയ കോവിഡ് 19 ആ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റു കുടുംബാംഗങ്ങള്‍ക്കും ലഭിച്ചു. ഏഴുപേര്‍ക്കാണ് ആദ്യം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരില്‍ നടത്തിയ പരിശോധനയില്‍ 12 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തുകയായിരുന്നു.
പെര് ബര്‍ബോസായുടെ മകളുടെ മുപ്പതാം പിറന്നാളിന് സംഘടിപ്പിച്ച പാര്‍ട്ടിയാണ് ഇത്രയും പേരില്‍ കോവിഡ് വ്യാപിക്കുന്നതിന് ഇടയാക്കിയത്. പാര്‍ട്ടിക്ക് മുന്‍പ് ഇവര്‍ ഗോള്‍ഫ് കളിച്ചിരുന്നതായി ബര്‍ബോസ് പറഞ്ഞു.
പാര്‍ട്ടിയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗും മാസ്കും പലരും ധരിച്ചിരുന്നുവെങ്കിലും കോവിഡിനെ നിയന്ത്രിക്കാനായില്ല. ഇതില്‍ രണ്ടുകുട്ടികളും രണ്ടു ഗ്രാന്റ് പാരന്റ്സും ഒരു കാന്‍സര്‍ രോഗിയും ബര്ബോയുടെ മാതാപിതാക്കളും ഉള്‍പ്പെടുന്നു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..