
-
ഡാലസ് :മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദീകനും മിഷനറിയും 'സുഹൃത് അച്ചന്' എന്നറിയപ്പെടുകയും ചെയ്യുന്ന ഫാ.എം.ജോണ്‍ ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ലോകമെങ്ങും പതിനായിരങ്ങളെ തട്ടിയെടുത്ത കോവിഡ് എന്ന മഹാമാരിയെത്തുടര്ന്നായിരുന്നു അന്ത്യം, കൊട്ടാരക്കര പട്ടമല കല്ലുപറമ്പില്‍ കുടുംബാംഗമാണ്. ഫിലഡല്ഫിയയില് മക്കളുടെ വസതിയില്‍ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നുവെങ്കിലും ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ഇടവക വൈസ്പ്രസിഡന്റായിരുന്നു. ഭാര്യ അന്നമ്മ കൊച്ചമ്മ, മക്കള്‍ സുജ, ജയാ, എബി, ആഷ.
1960 ഫെബ്രുവരിയില്‍ മാര്‍ത്തോമ്മാസഭയിലെ ഡീക്കനായും അതെ വര്‍ഷം ഏപ്രില്‍ മാസം കശീശയുമായി സഭയുടെ പൂര്‍ണ പട്ടത്വ ശുശ്രുഷയിലേക്കു പ്രവേശിക്കുകയും ചെയ്തു. കുലശേഖരം, അഞ്ചല്‍, വാളകം, പട്ടമല, കൊട്ടാരക്കര, തലവൂര്‍, മണ്ണടി, ഇളമ്പല്‍, പുനലൂര്‍, കൊല്ലം, പെരിനാട്, മണ്ണൂര്‍, മണക്കോട്, ചെങ്ങമനാട് തുടങ്ങിയ വിവിധ ഇടവകകളിലെ സേവനത്തിനു ശേഷം 1988 ഏപ്രില്‍ മുപ്പതിനാണു സഭയുടെ സജീവസേവനത്തില്‍ നിന്നും അച്ചന് വിരമിച്ചത്. തൃശൂര്‍ ഗുരുവായൂര്‍ മാര്‍ത്തോമാ സഭയുടെ മിഷനറിയായും പ്രവര്‍ത്തിച്ചിരുന്നു.
വാര്‍ത്ത അയച്ചത് : പി പി ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..