-
ഷിക്കാഗോ: യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സ് ഹോസ്പിറ്റലില്‍ കഴിഞ്ഞ 30 വര്‍ഷം സര്‍ജിക്കല്‍ ടെക്കായി ജോലി ചെയ്ത് മെയ് 1 ന് വിരമിക്കേണ്ട വാന്‍ മാര്‍ട്ടിനസ് (60) കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അന്തരിച്ചു.
കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനും അവസാനം വരെ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എല്‍ഷദായ് മിനിസ്ട്രീസ് എഡ്യുക്കേഷന്‍ പ്രോഗ്രാമിന്റെ ലീഡറും റിയോസ് ഡി അശ്വ വിവ ചര്‍ച്ചിന്റെ പാസ്റ്ററുമായിരുന്നു. മൂന്നു വര്‍ഷം ഇദ്ദേഹം മിലിട്ടറിയിലും സേവനമനുഷ്ഠിച്ചിരുന്നു. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളും ജീവനക്കാരും മാര്‍ട്ടിനസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..