
-
ഹൊബാര്‍ട്ട് :ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ തുടരുമ്പോഴും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കോവിഡ് കാലത്തെ ആഘോഷമാക്കുകയാണ് ഹൊബാര്‍ട്ട് മലയാളി അസോസിയേഷന്. 'സ്റ്റേ ഹോം, സ്റ്റേ സേഫ് ഓണ്‍ലൈന്‍ ആര്‍ട്ട് ഫെസ്റ്റിവല്‍' എന്ന ഓണ്‍ലൈന്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ നടത്തുകയാണ് ഓസ്ട്രോലിയന്‍ മലയാളികള്‍.
ഹൊബാര്‍ട്ട് പ്രവാസി മലയാളികള്‍ക്കു വീട്ടില്‍ തുടര്‍ന്ന് കൊണ്ട് അവരുടെ കലാ പ്രകടനങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അസോസിയേഷന് അയച്ചു കൊടുക്കാം. അസ്സോസ്സിയേഷന്റെ പേജില്‍ പ്രസിദ്ധീകരിക്കുന്ന പ്രകടനങ്ങളില്‍ കൂടുതല്‍ റീച്ച് കിട്ടുന്ന പോസ്റ്റുകളാണ് വിജയികളാവുക.
ഡാന്‍സ്, ടിക് ടോക്, പാട്ടുകള്‍, ഉപകരണസംഗീതം, കുക്കറി ഷോ തുടങ്ങിയ മത്സര ഇനങ്ങളില്‍ ആളുകള്‍ വലിയ തോതില്‍ പങ്കെടുക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. മെയ് 15 വരെയുള്ള പോസ്റ്റ് റീച്ച് ആണ് ഫലം നിര്‍ണ്ണയിക്കുക എന്ന് ഹൊബാര്‍ട്ട് മലയാളി അസോസിയേഷന് പ്രസിഡന്റ് ജിനോ ജേക്കബ് വ്യക്തമാക്കി. വിജയികള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ ആണ് കാത്തിരിക്കുന്നത് എന്ന് ഏഷ്യന്‍ ബസാര്‍ ഡയറക്ടര്‍ മാരായ ബാസ്റ്റിന് ജോര്‍ജും ജോര്ടിന് ജോര്‍ജും പറഞ്ഞു. പ്രായഭേദമന്യേ പ്രവാസി മലയാളികള്‍ പങ്കെടുക്കുന്ന ഈ ആര്‍ട്ട് ഫെസ്റ്റിവല്‍ മുഴുവന്‍ പ്രവാസി സംഘടനകള്‍ക്കും മാതൃക ആകുകയാണ്. ടാസ്മാനിയയിലെ പ്രമുഖ ഏഷ്യന്‍ ഗ്രോസറി സ്റ്റോറായ ഗ്ലെനോര്ക്കി ഏഷ്യന്‍ ബസാറുമായിചേര്ന്നാണ് ഓണ്‍ലൈനായി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
Content Highlights: covid 19 lockdown online arts fest done by hobart malayalis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..