മാരകമായ സബ് വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചുവരുന്നതായി ഡോ.ആശിഷ് ഝാ


.

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ മാരകമായ കൊറോണ വൈറസ് സബ് വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചുവരുന്നതായി വൈറ്റ് ഹൗസ് കോവിഡ്19 റസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡോ.ആശിഷ് ഝാ മുന്നറിയിപ്പ് നല്‍കി.

പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് പോസിറ്റീവായതിനുശേഷം വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്ന ഡോ.ആശിഷ് ഝാ പൂര്‍ണവാക്‌സിനുശേഷം, രണ്ടു ബൂസ്റ്റര്‍ ഡോസും കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച പ്രസിഡന്റ് ബൈഡന് വീണ്ടും കോവിഡ് പോസിറ്റീവായത് വളരെ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബൈഡന് കോവിഡിന്റെ കാര്യമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഓക്‌സിജന്‍ ലെവല്‍ നോര്‍മലാണെന്നും എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നും ഡോ.ആശിഷ് ഝാ പറഞ്ഞു. 50 വയസിനു മുകളിലുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഉടനെ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ സീസണില്‍ ബിഎ5 സബ് വേരിയന്റ് ഓഫ് ഒമിക്രോണ്‍ വ്യാപനം ശക്തിപ്പെടുത്തുന്നു. 35 സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ ആശുപത്രികളില്‍ എത്തുന്നത് വര്‍ധിച്ചിരിക്കുന്നു. 25 സംസ്ഥാനങ്ങളില്‍ ഇന്റന്‍സീവ് കെയറില്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കുന്നു. അമേരിക്കയില്‍ ഇതുവരെ 89.7 മില്യണ്‍ കോവിഡ് കേസുകളും ഒരു മില്യണിലധികം കോവിഡ് മരണവും ഇതിനകം നടന്നു കഴിഞ്ഞതായി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞതായും വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗീകരിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: COVID -19 Infections Growing, Subvariant Incredibly Contagious: Ashish Jha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented