നായയെക്കുറിച്ചുള്ള തര്‍ക്കം: യുവദമ്പതിമാര്‍ വെടിയേറ്റ് മരിച്ചു


.

ഹാര്‍ട്ട്‌ഫോര്‍ഡ് (കണക്ടിക്കട്ട്): അയല്‍വാസികള്‍ തമ്മില്‍ ആരംഭിച്ച നായയെക്കുറിച്ചുള്ള നിസ്സാര തര്‍ക്കം ഒടുവില്‍ യുവദമ്പതിമാരുടെ മരണത്തിലും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിലും കലാശിച്ചതായി ഹാര്‍ട്ട്‌ഫോര്‍ഡ് മേയര്‍ ലൂക്ക് ബ്രോണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫാദേഴ്‌സ് ഡെയില്‍ നടന്ന ഈ സംഭവത്തില്‍ അനാഥമായത് മരിച്ച ദമ്പതിമാരുടെ ആറ് മാസം പ്രായമുള്ള കുട്ടിയാണ്.

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീയുടെ വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ചെയ്‌സ് ഗാരറ്റ് (39), ക്രിസ്റ്റീന ഡാങ് (27) എന്നീ ദമ്പതികളാണ് മരിച്ചത്.

വെടിവെപ്പിന് ശേഷം അറസ്റ്റ് നടന്നിട്ടില്ലെങ്കിലും വെടിവെച്ച ആളെ പോലീസ് തിരിച്ചറിഞ്ഞതായി ഹാര്‍ട്ട് ഫോര്‍ഡ് പോലീസ് അറിയിച്ചു.

ചെറിയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിരവധി വഴികളുണ്ടെന്നും പോലീസിനെ തക്ക സമയത്ത് വിളിച്ച് വിവരം അറിയിക്കണമെന്നും ഹാര്‍ട്ട് ഫോര്‍ഡ് പോലീസ് ചീഫ് ജേസന്‍ തോടി പറഞ്ഞു.

ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ച് അയല്‍ വീട്ടിലെ നായ, കൊല്ലപ്പെട്ട ക്രിസ്റ്റീനയെ നഖമുപയോഗിച്ച് മാന്തിയെന്നും ഇതില്‍ കുപിതനായ ഭര്‍ത്താവ് ഗരറ്റ് അയല്‍വാസിയെ വെടിവെച്ചുവെന്നും അയല്‍വാസി തിരിച്ചു വെടിവെച്ചതിനെതുടര്‍ന്നാണ് ദമ്പതികള്‍ കൊല്ലപ്പെട്ടതെന്നും ഈ വീട്ടില്‍ തന്നെ താമസിച്ചിരുന്ന സ്ത്രീക്ക് പരിക്കേറ്റതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Couple killed in dispute over dog

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented