ന്യൂയോര്‍ക്ക്: വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് മഹാ മാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ഇന്ന് 160 ഓളം രാജ്യങ്ങളില്‍ പകര്‍ച്ച വ്യാധിയായി മാറി കൊണ്ടിരിക്കുകയാണ്. സാങ്കേതികമായും സാമ്പത്തികമായും ആരോഗ്യപരമായും മറ്റു പല കാര്യങ്ങളിലും മുന്നിട്ടു നില്ക്കുന്ന അമേരിക്ക, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ഈ പ്രതിസന്ധി പെട്ടെന്ന് മറി കടക്കാന്‍ സാധിക്കാത്തതില്‍ ആശങ്കയുണ്ടെന്ന് പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ പ്രസിഡന്റ് എം.പി സലീം ഗ്ലോബല്‍ സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗില്‍ അറിയിച്ചു. ലോകം എമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കും പ്രത്യേകിച്ച് ഇറ്റലിയിലെയും മറ്റും ഉള്ള പ്രവാസികള്‍ക്കും സര്‍ക്കാര്‍ തല നീക്കം നടത്താന്‍ പ്രവാസി മലയാളി ഫെഡറേഷന് സംഘടനാ തലത്തില്‍ മുന്‍ പന്തിയില്‍ ഉണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു. ഇറ്റലിയിലും ലോകം എമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് വേണ്ടുന്ന മെഡിക്കല്‍ സഹായവും യാത്ര സൗകര്യവും ഒരുക്കാന്‍ കേരള കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറാകണമെന്നു പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ അഭ്യര്‍ത്ഥിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടു നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നു നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു, എം.പി സലീം അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ, പി എം ഫ് കേരള പ്രസിഡന്റ് ബേബി മാത്യു, കേരള സെക്രട്ടറി ജേഷിന് പാലത്തിങ്കല്‍, ഗ്ലോബല്‍ വനിതാ കോഓര്‍ഡിനേറ്റര്‍ അനിത പുല്ലായി, കേരള കോഓര്‍ഡിനേറ്റര്‍ ബിജു കെ തോമസ് എന്നിവര്‍ പങ്കെടുത്തു ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോക്ടര്‍ ജോസ് കാനാട്ട് ,ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, മുഖ്യ രക്ഷാധികാരി ഡോക്ടര്‍ മൊന്‍സോണ്‍ മാവുങ്കാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി പി എം എഫ് ഗ്ലോബല്‍ പ്രസിഡന്റ് എം പി സലിം അറിയിച്ചു.
വാര്‍ത്ത അയച്ചത് : പി പി ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..