ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 23.24. 25 തീയതികളില്‍


.

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 23,24,25 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) നടത്തും. പ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റര്‍ സാം തോമസ് (ഡാnസ്) എന്നിവര്‍ തിരുവചന പ്രഘോഷണം നടത്തും.

ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ഹാളില്‍ വച്ചാണ് (7705 South Loop E.Fwy, Housotn, TX 77012) കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ നടക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മണിക്കുമാണ് യോഗങ്ങള്‍ നടക്കുന്നത്. എല്ലാ യോഗങ്ങളിലും പാസ്റ്റര്‍ റെജി ശാസ്താംകോട്ട മലയാളത്തില്‍ പ്രസംഗിക്കും. ശനിയാഴ്ച വൈകീട്ടും, ഞായറാഴ്ച രാവിലെയും നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍ സാം തോമസ് ഇംഗ്ലീഷിലും പ്രസംഗിക്കുന്നതാണ്.

ബ്രദര്‍ സാംസണ്‍ ചെങ്ങന്നൂരും ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് ക്വയറും ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.

അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരുടെ പ്രസംഗങ്ങള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നുവെന്ന് പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ്, ബ്രദര്‍ സാം പോള്‍ (സെക്രട്ടറി) ബ്രദര്‍ ജോര്‍ജ് തോമസ് (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.

പ്രയര്‍ മൗണ്ട് മീഡിയയില്‍ കണ്‍വെന്‍ഷന്‍ യോഗങ്ങളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മാത്യു. കെ.ഫിലിപ്പ് - 281 736 6008

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: convention


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented