-
ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഫെബ്രുവരി 6 ഞായറാഴ്ച മുതല്‍ 9 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കണ്‍വെന്‍ഷനും നടത്തപ്പെടും. പ്രമുഖ കണ്വെന്ഷന് പ്രഭാഷകനും, സൗത്ത് ഫ്ളോറിഡ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരിയുമായ ഫാ.എബി എബ്രഹാം മുഖ്യപ്രഭാഷണം നടത്തും.
ഫെബ്രുവരി 6 ന് (ഞായറാഴ്ച) വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തോടെ നോമ്പാചരണം ആരംഭിക്കും തുടര്‍ന്ന് പ്ലേനോ സെന്റ് പോള്‍ ഓര്‍ത്തഡോക്സ് വികാരി ഫാ.രാജു എം.ഡാനിയേല്‍ കോര്‍ എപ്പിസ്കോപ്പ തിരുവചന ദൂത് നല്‍കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് 6.30 ന് ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കണ്വെന്ഷന് യോഗങ്ങളില്‍ ഡാലസിലെ ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലെ വികാരിമാരുടെ നേതൃത്വത്തില്‍ സമര്‍പ്പണ പ്രാര്‍ത്ഥനയും ഉണ്ടായിക്കുന്നതാണന്ന് ചുമതലക്കാര്‍ അറിയിച്ചു.
സമാപന ദിവസമായ ബുധനാഴ്ച വൈകീട്ട് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന ശുശ്രുഷകള്‍ക്ക് ഫാ.എബി എബ്രഹാം, ഇടവക വികാരി ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആശീര്‍വാദത്തോടും, നേര്‍ച്ച വിളമ്പോടുംകൂടി വിശുദ്ധ നോമ്പ് ആചരണം സമാപിക്കും. എല്ലാ ദിവസവും 12 മണിക്ക് ഉച്ച നമസ്കാരം ഓണ്‍ലൈന്‍ ആയി നടത്തപ്പെടും.
നോമ്പാചരണ ശുശ്രുഷയിലും, കണ്‍വെന്‍ഷനിലും എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി വികാരി ഫാ.ജോണ്‍ കുന്നത്തുശേരില്‍, ട്രസ്റ്റി രാജന് ജോര്‍ജ്, സെക്രട്ടറി സാജന് ചാമത്തില്‍, കണ്‍വീനര്‍ കെ.സി.തോമസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കെ.സി.തോമസ് - (972) 7434614
വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..