ന്യൂയോര്‍ക്ക്: അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്നേഹം മാനവരാശിക്ക് നല്കിയ ദിവ്യപ്രവാചകനെയാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് ഇപ്പോള്‍ യൂറോപ്പില്‍ ആയിരിക്കുന്ന മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.
വ്യത്യസ്ഥത നിറഞ്ഞതായ ജീവിതശൈലി കൊണ്ടും, സകലരെയും ആകര്‍ഷിക്കുന്നതും ആദരിക്കുന്നതുമായ സ്നേഹസ്പര്‍ശം കൊണ്ടും, മനുഷ്യനും പ്രകൃതിയും ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന തിരിച്ചറിവ് സകലര്‍ക്കും തന്റെ സന്ദേശത്തിലൂടെ പകര്‍ന്നു നല്കിയ ആത്മീയ ആചാര്യനായ ബിഷപ്പ് ഡോ.മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ എന്നും ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞു നില്ക്കും.
1988 മാര്‍ച്ച് 1 മുതല്‍ 1993 വരെ ബിഷപ് ഡോ.മാര്‍ ക്രിസോസ്റ്റം ഭദ്രാസനാധിപനായി പ്രവര്‍ത്തിച്ച കാലയളവില്‍ ആണ് ആദ്യമായി നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന് ഡയോസിഷന്‍ സെന്റര്‍ എന്ന പേരില്‍ ഒരു ആസ്ഥാനം പെന്സില്വാനിയായില് വാങ്ങുന്നത്. ഈ കാലയളവില്‍ തിരുമേനിയുടെ നേതൃത്വം ഭദ്രാസനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ടതും മറക്കാനാവാത്തതും ആണ്.
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..