-
ഡാലസ്: പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്ററും ലോക കേരള സഭ അംഗവുമായിരുന്ന ജോസ് മാത്യു പനച്ചിക്കലിന്റെ ആകസ്മിക വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രത്യേകിച്ച് അമേരിക്ക, യൂറോപ്പ്, കേരള, എന്‍ആര്‍കെ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി സമൂഹം അനുശോചന മീറ്റിംഗുകള്‍ സംഘടിപ്പിച്ചു.
പിഎംഎഫ് ഗ്ലോബല്‍ പ്രസിഡന്റ് എംപി സലീം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവര്‍ വിവിധ അനുശോചന യോഗങ്ങളില്‍ അഭിപ്രായപ്പട്ടു.
ജോസ് മാത്യു പനച്ചിക്കല്‍ പ്രവാസി മലയാളികളുടെ ഉന്നമനത്തിനുവേണ്ടി ആവിഷ്‌കരിച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുകയാണ് അദ്ദേഹത്തിന് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയും പിഎംഎഫ് രക്ഷാധികാരിയുമായ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി തന്റെ സന്ദേശത്തില്‍ പറഞ്ഞു. അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത് ബഹുമതിയായി കരുതുന്നുവെന്നും ഭാവിയില്‍ പ്രവാസി മലയാളി ഫെഡറേഷന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയുന്നുവെന്നും എസ് സുരേന്ദ്രന്‍ ഐപിഎസ് ഉറപ്പു നല്‍കി.
ജോസ് മാത്യു പനച്ചിക്കലിന്റെ അകാല നിര്യാണത്തില്‍ പി എം എഫ് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ്, ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, നാഷണല്‍, യൂണിറ്റ് കമ്മിറ്റികള്‍, കേരള, എന്‍ആര്‍കെ, നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ജിസിസി, ആഫ്രിക്ക കമ്മിറ്റി ഭാരവാഹികള്‍, പിഎംഎഫ് കുടുംബങ്ങള്‍, ലോക കേരള സഭ അംഗങ്ങള്‍, ജീവിതത്തിന്റെ നാനാ തുറകളിലുള്ളവര്‍, അദ്ദേഹത്തിന്റെ കുടുംബത്തിനും, പ്രിയപ്പെട്ടവര്‍ക്കും എല്ലാ ആദരവുകളും, പ്രാര്‍ത്ഥനകളും, ആദരാഞ്ജലികളും അര്‍പ്പിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..