-
ഡിട്രോയിറ്റ്: പ്രശസ്ത സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിന്‍സിപ്പലുമായ പ്രൊഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുമ്പ ില്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ (ഐ പി എല്‍ ) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ജനുവരി 4 ന് ചൊവ്വാഴ്ച വൈകീട്ട് നടന്ന 399-ാമത് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ പ്രൊഫ.എം.വൈ.യോഹന്നാനെക്കുറിച്ചുള്ള സ്മരണകള്‍ കോര്‍ഡിനേറ്റര്‍ സി വി സാമുവേല്‍ പങ്കിട്ടു. 1964 ല്‍ സെന്റ് പീറ്റേഴ്‌സ് കോളജില്‍ അധ്യാപകയി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1995 ല്‍ പ്രിന്‍സിപ്പലായി നിയമിതനാകുകയും രണ്ടുവര്‍ഷത്തിനുശേഷം വിരമിച്ച് 'സ്വമേധയാ സുവിശേഷ സംഘം' എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായി പ്രവര്‍ത്തിച്ചു. പതിനേഴാം വയസ്സുമുതല്‍ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായിയുരുന്നു അദ്ദേഹം.
നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന എപ്പിസ്‌കോപ്പ തിരുവചന ശുശ്രൂഷ നിര്‍വഹിച്ചു. റവ. അജു ഏബ്രഹാമിന്റെ (ന്യൂയോര്‍ക്ക്) പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. വത്സാ മാത്യു (ഹൂസ്റ്റണ്‍) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. തുടര്‍ന്ന് സി.വി.ശാമുവേല്‍ സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയായ തിരുമേനിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു. ഏബ്രഹാം.കെ.ഇടിക്കുള (ഹൂസ്റ്റണ്‍) മധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഷിജു ജോര്‍ജ് തച്ചനാലില്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കി. കോര്‍ഡിനേറ്റര്‍ ടി എ മാത്യു നന്ദി പറഞ്ഞു ??റവ. പി. ചാക്കോയുടെ പ്രാര്‍ത്ഥനക്കും ആശിര്‍വാദത്തിനുശേഷം യോഗം സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..