-
ഡാലസ്: ഡാലസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂലായ് 18 ന് വിശുദ്ധ കുര്‍ബാന മധ്യേ കാലംചെയ്ത പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായെ സ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനയും ധൂപാര്‍പ്പണവും നടത്തി.
വിശുദ്ധ കുര്‍ബാനക്കു ശേഷം നടന്ന അനുസ്മരണ യോഗത്തില്‍ വികാരി ഫാ.തോമസ്സ് മാത്യു തിരുമേനിയുടെ പരിശുദ്ധിയെയും നിഷ്‌കളങ്കതയും സമര്‍പ്പണ ജീവിതത്തെയും അനുസ്മരിച്ചു. അറുപതാമത്തെ വയസില്‍ നിയുക്ത കാതോലിക്ക പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പതിനൊന്ന് വര്‍ഷക്കാലം കാതോലിക്ക ബാവയായി സഭയെ നയിക്കുകയും ചെയ്ത പൗലോസ് ദ്വിതീയന്‍ ബാവയുടെ വേര്‍പാട് സഭയ്ക്കും കേരള ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണെന്നും എളിമയാര്‍ന്ന ജീവിതവും തികഞ്ഞ പ്രാര്‍ത്ഥനാജീവിതവും കൈമുതലാക്കിയ അദ്ദേഹം സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് എന്നും കൈത്താങ്ങായി വര്‍ത്തിച്ചിരുന്നുവെന്നും അച്ചന്‍ പറഞ്ഞു.
മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി മെമ്പറും ഇടവക സെക്രട്ടറിയുമായ തോമസ്സ് രാജന്‍ തിരുമേനിയുടെ മനുഷ്യസ്‌നേഹത്തെയും സഭയോടുള്ള അചഞ്ചലമായ വിശ്വാസത്തെയും സഭാമക്കളോടുള്ള കരുതലിനെയും കാരുണ്യപ്രവര്‍ത്തികളെയും പ്രകീര്‍ത്തിച്ചു. മാനേജിങ് കമ്മിറ്റി അംഗം എന്ന നിലയില്‍ പരിശുദ്ധ ബാവയുമായി ഏറെ അടുത്തബന്ധം പുലര്‍ത്തുവാനുള്ള ഭാഗ്യം ലഭിച്ചതായും സെക്രട്ടറി അനുസ്മരിച്ചു. എംഎംവിഎസ് പ്രതിനിധീകരിച്ച് സൂസന്‍ ചുമ്മാരും അനുസ്മരണ പ്രസംഗം നടത്തി.
വാര്‍ത്തയും ഫോട്ടോയും: പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..